Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

റേഡിയോ ജോക്കിയുട മരണത്തിനുപിന്നിൽഖത്തറിൽ നിന്നുള്ള കൊട്ടേഷൻ തന്നെ

റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങൾ പൊലീസിന് ലഭ്യമായി.അലിഭായി (സലിഹ് )തന്നെയാണ് കൊല നടത്താന്‍ ഖത്തറില്‍ നിന്നെത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെ കേസില്‍ സാലിഹിന്റെ മുതലാളിയായ ഖത്തര്‍ വ്യവസായി സത്താറും പ്രതിയാകുമെന്ന് ഉറപ്പായി. സത്താറിന്റെ മുന്‍ ഭാര്യയും രാജേഷിന്റെ പെണ്‍ സുഹൃത്തുമായിരുന്ന ഖത്തറിലെ നൃത്താധ്യാപികയും ഗൂഢാലോചനയില്‍ പ്രതിയാകാന്‍ സാധ്യതയുണ്ട്.

സാലിഹിനേയും സത്താറിനേയും രക്ഷിക്കാന്‍ നൃത്താധ്യാപിക ബോധപൂര്‍വ്വമായ ഇടപെടല്‍ നടത്തി. അഹമ്മദ് കബീര്‍ എന്ന മറ്റൊരാളിലേക്ക് അന്വേഷണം എത്തിക്കാനും ശ്രമിച്ചു. ഇതിന് പിന്നില്‍ സാലിഹ് പിടിക്കപ്പെടാതിരിക്കാനുള്ള ഗൂഢാലോചനയാണെന്ന് പൊലീസ് വിലയിരുത്തുന്നു. സാലിഹിന്റെ നേതൃത്വത്തിലെ മൂന്നംഗ ക്വട്ടേഷന്‍ സംഘം കൊലനടത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ക്വട്ടേഷന്‍ കൊടുത്തത് ഖത്തറിലെ വ്യവസായിയും നൃത്താധ്യാപികയുടെ മുൻ ഭർത്താവുമായ സത്താറാണെന്ന് പോലീസ് സ്ഥിദ്ധീകരിച്ചു.

ഖത്തറിലെ എഫ് എമ്മായ ഫ്രീപ്രസില്‍ അനുവദിച്ച അഭിമുഖത്തിൽ സത്താറിന്റെ മുൻ ഭാര്യയും രാജേഷിന്റെ കാമുകിയുമായി സഫിയ തനിക്ക് രാജേഷുമായി ഉണ്ടായിരുന്ന ബന്ധത്തെ കുറിച്ച് വെളിയപെടുത്തിയിരുന്നു. പല ആവശ്യങ്ങൾക്കും പണം നൽകി സഹായിച്ചിരുന്നു.

 

 

Leave A Reply

Your email address will not be published.