Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ജിഷ കൊലക്കേസ് അമീർ ഉൾ ഇസ്‌ലാമിന് തൂക്കുകയർ.

തെളിവില്ലാതെ ശിക്ഷയ്ക്കാൻ പാടില്ല അഡ്വ:ആളൂർ

കൊച്ചി : ജിഷയെ കൊലപ്പെടുത്തിയതിന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞ പ്രതി അമീർ ഉൾ ഇസ്‌ലാമിന് വധശിക്ഷ.കോടതി വിധിച്ചു.വിധിയിൽ ജിഷയുടെ അമ്മ ആഹ്ലാദത്തിൽ അർഹമായ ശിക്ഷയാണ് കോടതി നൽകിയതെന്നും അവർ പറഞ്ഞു. എന്നാൽ കീഴ്കോടതി യുടെ ഈ വിധി സമ്മർദ്ദങ്ങൾക്ക് അടിമപ്പെട്ടുള്ള വിധിയാണെന്ന് പ്രതി ഭാഗം അഡ്വ ആളൂർ പറഞ്ഞു.നട്ടെല്ലുള്ള ജഡ്ജിമാർ കേരളത്തിലോ ഇന്ത്യയിലോ ഇല്ലാതാകുകയാണ് എന്നും ആളൂർ ആരോപണം ഉന്നയിച്ചു.വിധയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിയ്ക്കും എന്ന് ആളൂർ പറഞ്ഞു.

ജിഷയുടെ മരണത്തിനു ശേഷം മൃതദേഹം ദഹിപ്പിക്കാനും മറ്റും വേഗം നടന്ന നടപടിക്രമങ്ങൾ ആണ്‌ അന്ന് ജനങ്ങൾക്കിടയിലിൻ സംശയം വരുത്തിയത് ക്രൂരമായ കൊലപാതകം എന്ന് കരുതുന്ന ജിഷയുടെ ശരീരം വേഗത്തിൽ തന്നെ ജൂനിയർ ഡോക്ടറെകൊണ്ടു പോസ്റ്റുമാർട്ടം നടത്തിഎന്നും ആരോപണം ഉണ്ടായിരുന്നു ഇതെല്ലാം ഒരുവിഭാഗം ജനങ്ങളിൽ സംശയം പ്രകടിപ്പിക്കാൻ കാരണമായി മാറിയിരുന്നു ആദ്യം പ്രതി എന്ന് കരുതി പോലീസ് ക്രൂരമായി പീഡിപ്പിച്ച ജിഷയുടെ അയൽവാസി പിന്നീട് മനോവേദനയിൽ ആത്മഹത്യയും ചെയ്ത സംഭവവും ജിഷാകേസ്സിന്റെ ബാക്കിപത്രമാണ്.

ജിഷയെ പൈശാചികമായികൊലപ്പെടുത്തിയ കേസിന്റെ ശിക്ഷാ വിധി സര്‍ക്കാരിനെയും ജനങ്ങളെയും ഒക്കെ ഭയന്ന് ഉണ്ടായതാണ് എന്നും കീഴ്‌ക്കോടതികള്‍ വികാരത്തിന് അടിമപ്പെടുന്നുവെന്നാണ് വിധിക്ക് ശേഷം പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ ആരോപണം ഉന്നയിച്ചത്.നട്ടെല്ലുള്ള ജഡ്ജിമാര്‍ കേരളത്തിലെന്നല്ല ഇന്ത്യയിലെവിടെയുമില്ലെന്നുള്ള രൂക്ഷമായ ആരോപണവും ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു കോടതിയ്ക്ക് ആവശ്യം തെളിവുകളാണ് അല്ലാതെ വികാര പ്രകടനങ്ങളോ വാദിഭാഗത്തിന്റെ ആവശ്യങ്ങളോ അല്ല നിറവേറ്റേണ്ടതെന്നും ആളൂര്‍ അറിയിച്ചു. , നിരപരാധികള്‍ക്ക് ശിക്ഷ പ്രത്യേകിച്ച് വധശിക്ഷയാണ് കിട്ടുന്നതെങ്കില്‍ ഇന്ത്യന്‍ ജനാധിപത്യമല്ല മാത്രമല്ല ഇന്ത്യന്‍ ജുഡീഷ്യറി സിസ്റ്റം തന്നെ തകരുന്ന അവസ്ഥയാണ് എന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.