Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

സ്വന്തമായി വിമാനം നിർമ്മിച്ച്‌ പറത്തി കേരളത്തിന്റെ അഭിമാനമായ സജി ഇന്ന്‌ ദുരിതക്കയത്തിൽ

രണ്ട് സിനിമകൾ പോലും സജിയുടെ ജീവിതവുമായി ബന്ധപ്പെടുത്തി നിർമ്മിച്ചുകഴിഞ്ഞു. വിമാനം സിനിമ സജിയുടെ ജീവിതവുമായി അടുത്ത് നില്ക്കുന്നു. എന്ന പ്രത്യേകതയും ഉണ്ട്.

സജി സേവ്യർ വിമാനം സ്വാന്തമായുള്ള വ്യക്തി.അതെ സ്വന്തമായി ഉണ്ടാക്കി ഉപയോഗിക്കുന്നമിടുക്കൻ എന്നും വിശേഷിപ്പിയ്ക്കാം.സംസാരിക്കില്ല കേൾവിയില്ല എങ്കിലെന്താ പ്രതിഭയ്ക്ക് ഒരു കുറവുമില്ല.ചുരുങ്ങിയസമയത്തിനുളിൽ സജിയെ കഥാപാത്രമായി മനസ്സിൽകണ്ടുകൊണ്ട് രണ്ട് സിനിമകളും നിർമിക്കപെട്ടു ഇതിനപ്പുറം എന്ത് നേട്ടം എന്ന് ആരും ചിന്തിയ്ക്കും എങ്കിലും ജീവിതത്തിൽ ഒന്നും സമ്പാദ്യമായില്ല അതാണ്‌ സജി എന്ന പച്ചമനുഷ്യൻ.

ചെവി കേൾക്കാത്ത സംസാരിക്കാൻ സാധിക്കാത്ത എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിയ്ക്കേണ്ടി വന്ന ഒരാളെ എന്തിനാണ് അദ്ഭുതം എന്ന് വിശേഷിപ്പിക്കുന്നത്.
ഡിസ്കവറി, ബി.ബി.സി, ചാനൽ അടക്കം എന്തിനാണ് ഇദ്ദേഹത്തെ ത്തേടി, തൊടുപുഴക്കടുത്ത് കരിമണ്ണൂർ തട്ടക്കുഴയിലെ ഇദ്ദേഹത്തിന്റെ കുടുസ്സു വീട്ടിലേക്ക് വരുന്നത്. ഡിസ്കവറി ഇദ്ദേഹത്തെപ്പറ്റി അര മണിക്കൂറാണ് പരിപാടി സംപ്രേക്ഷണം ചെയ്തത്. സംസാരിക്കാത്ത ഈ മനുഷ്യനെ കേൾക്കാൻ എന്താണിത്ര ഉള്ളത്.
ഈ ധാരണകളെല്ലാം തിരുത്തപ്പെടും സജിയെ അറിയുമ്പോൾ. അദ്ഭുതത്തോടെയും അമ്പരപ്പോടെയും തികഞ്ഞ ആദരവോടെയുമേ സജിയുടെ അടുത്തു നിന്ന് തിരികെ പോരാൻ സാധിക്കൂ.

സ്വയം നിർമ്മിച്ച ഒരു വിമാനതിൽ ആളെ ഇരുത്തി പറത്തി. ഇന്നും ആ വിമാനം വിജയകരമായി പ്രവർത്തിക്കുന്നു.
നമ്മുടെ എയ്റോനോട്ടിക്കൽ എഞ്ചിനീയർ മാർക്കോ ഒരു പക്ഷേ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ന് പോലുമോ സാധിച്ചിട്ടില്ലാത്ത കാര്യം. പതിറ്റാണ്ടുകളുടെ വിശ്രമമില്ലാത്ത കഠിനാദ്ധ്വാനം, ജന്മനാ സിദ്ധിച്ച ശാസ്ത്ര ബുദ്ധി, നിരീക്ഷണം, എല്ലാം ചേർന്ന് ഈ കൊച്ചു വീട്ടിൽ ഇതാ യഥാർത്ഥ ശാസ്ത്രജ്ഞൻ. ഞാൻ കാണാൻ ചെല്ലുമ്പോൾ പ്പോലും വിശ്രമമില്ലാതെ എയർക്രാഫ്റ്റിന്റെ പുത്തൻ സാധ്യതകൾ അന്വേഷിക്കുന്ന, നിർമ്മിക്കുന്ന സജിയുടെ മുമ്പിൽ അറിയാതെ നമ്മുടെ തല താഴും. വീട്ടിന്റെ കൊച്ചുമുറ്റത്ത് രണ്ട് പേർക്ക് സുഖമായിരുന്ന് പറത്താവുന്ന കൊച്ചു വിമാനം. വരാന്തയിൽ ഒരു ചെറിയ എയർ ക്രാഫ്റ്റ്, നിർമ്മാണ ഘട്ടത്തിൽ. അതിന്റെ മോട്ടോറിന്റെ പവർ തന്നെ നിങ്ങളെ ഞെട്ടിക്കും. അദ്ഭുതങ്ങളുടെ ലോകം. സ്വന്തം ഭൂമി വിറ്റാണ് സജി തന്റെ ഗവേഷണത്തിനാവശ്യമായ പണം കണ്ടെത്തിയത്. ഇതിനാവശ്യമായ ഉപകരണങ്ങൾ തേടി അദ്ദേഹം ബാംഗ്ലൂരിലും മുംബെയിലും പലവട്ടം അലഞ്ഞു. പലതും ഇവിടെ ലഭ്യമല്ലാത്തതിനാൽ വിദേശത്ത് നിന്നടക്കം പണം മുടക്കി എത്തിച്ചു. എങ്ങും ഒറ്റപ്പെടുത്തലുകളൂം കുറ്റപ്പെടുത്തലും പരിഹാസവും മാത്രം. സ്വന്തമായി വിമാനം സാക്ഷാത്കരിക്കുക, എന്ന തന്റെ ലക്ഷ്യത്തിൽ എത്തിച്ചേരും എന്ന സജിയുടെ ആത്മവിശ്വാസത്തെ പിന്തുണച്ചത് ഭാര്യ മരിയയും മകനും മാത്രം. ഒടുവിൽ 2014ൽ തന്റെ ലക്ഷ്യം, സജി നേടി. അത് പറത്തിപ്പരീക്ഷിക്കാൻ പോലും ഇവിടെ അനുമതി ലഭിക്കാതിരുന്നതിനാൽ സജിക്ക് തമിൾ നാടിനെ ആശ്രയിക്കേണ്ടി വന്നു. എയർ ഫോഴ്സിലെ പൈലറ്റായ ശ്രീ. നായർക്കാണ് അത് പറത്തി ചരിത്രത്തിന്റെ ഭാഗമാകാൻ ഭാഗ്യം സിദ്ധിച്ചത്. ഈ മനുഷ്യനെത്തേടി അംഗീകാരപ്പെരുമഴ എത്തും എന്നേവരും കരുതി. എത്തിയത് കടങ്ങളുടെ ജപ്തി നോട്ടീസുകൾ മാത്രം. പണത്തിന്റേയും, യാഥാർത്ഥ്യവുമായി പുലബന്ധം പോലുമില്ലാത്ത കേവല സർട്ടിഫിക്കറ്റ് ന്റെ യും ബലത്തിൽ വിരാജിക്കുന്നവർക്ക് ഈ പ്രതിഭയെ തിരിഞ്ഞു നോക്കാനെവിടെ സമയം? താല്പര്യം. സജിയുടെയും രാഷ്ട്രത്തിന്റെയും ഗതികേടാണ് ഇത്. ഇദ്ദേഹം അമേരിക്കയിലോ യൂറോപ്പിലോ ആയിരുന്നു ജനിച്ചിരുന്നതെങ്കിൽ, ആ രാജ്യത്ത് അപ്പോൾത്തന്നെ അദ്ദേഹത്തെ നമ്മുടെ HAL ന്റെ സമാന സ്ഥാപനത്തിൽ അത്യുന്നത പദവിയിൽ നേരിട്ട് നിയമിച്ചേനേ. അദ്ദേഹത്തിന് വേണ്ട എല്ലാ സഹായങ്ങളും വിഭവങ്ങളും നൽകിയേനേ. ഈ അവഗണന കൊണ്ടാണ് നമുക്ക് ശാസ്ത്രജ്ഞർ ഇല്ലാത്തതും ശാസ്ത്ര അജ്ഞർ നിറഞ്ഞതും. എന്തു ചെയ്യാൻ, നമ്മുടെ ദേശസ്നേഹം എന്നത് ഉപരിപ്ലവം ആയ വാചകക്കസർത്ത് മാത്രം ആയിപ്പോയല്ലോ. സജിയെ സർക്കാർ അടിയന്തരമായി പൊതു സ്വത്തായി ഏറ്റെടുത്തില്ല എങ്കിൽ അദ്ദേഹത്തെ ഏതെങ്കിലും വിദേശ രാഷ്ട്രം അടിച്ചു മാറ്റും, അപ്പോഴും നഷ്ടം നമുക്കു തന്നെ. (സജിയുടെ നമ്പർ – 9400336313. എസ്.എം.എസ്. മാത്രം) ഇങ്ങനുള്ള മനുഷ്യരെയാണ് നമുക്ക് മുന്നോട്ട് കൊണ്ടുവരേണ്ടത് അതിന് അധികാരികൾക്കും സാധ്യമാകട്ടെ എന്നെ പറയാൻ കഴിയൂ.

Leave A Reply

Your email address will not be published.