Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

സോഷ്യൽമീഡിയയിൽ സ്ത്രീകൾക്കെതിരെയുള്ള അവഹേളനത്തിനെതിരെ മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്ത്

സോഷ്യൽ മീഡിയിൽ നേരായ അഭിപ്രായങ്ങൾ പറയുന്ന സ്ത്രീകൾക്കെതിരെ നടക്കുന്ന ആക്ഷേപങ്ങൾക്കെതിരെ മുഖ്യമന്ത്രിയ്‌ക്കൊരു തുറന്ന കത്തുമായി ശ്രീകല എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. സോഷ്യൽ മീഡിയയിൽ സ്ത്രീകൾക്കെതിരെ യുള്ള അവഹേളന പോസ്റ്റുകളിൽ സർക്കാരിന്റെ നിലപാടുകൾ വ്യക്തമാക്കുവാൻ കാരണമാകുമോ? ഇത്തരം നിലപാടുള്ള നിരവധി വനിതകൾ ഉണ്ട് എങ്കിലും മുഖ്യമന്ത്രയ്‌ക്കൊരു തുറന്ന കത്തുമായി ആദ്യമായാണ് ഒരു യുവതി രംഗത്തെത്തുന്നത്.ശ്രീകലയുടെ തുറന്ന വായിക്കാം
ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി അവർകൾക്ക് ഒരു തുറന്ന കത്ത്..

വിഷയം:- സോഷ്യൽ മീഡിയയിലെ വേർബൽ റേപ്പിങ് സംബന്ധിച്ച്

ബഹുമാനപ്പെട്ട സാർ,

നമ്മുടെ നാട്ടിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ നീതി ഉറപ്പാക്കുന്ന നീതിന്യായ വ്യവസ്ഥ ആണല്ലോ ഉള്ളത്. അഭിപ്രായ സ്വാതന്ത്ര്യം ഒരു വിഭാഗത്തിന് മാത്രം അനുവദിച്ചു നൽകിയിട്ടുള്ളതുമല്ല.എന്നാൽ നമ്മുടെ നാട്ടിൽ വ്യക്തമായ അഭിപ്രായവും നിലപാടും ഉള്ള സ്ത്രീകളെ വെർബൽ റേപ്പിങിലൂടെ നിശ്ബദരാക്കാൻ എന്തു ഹീനമായ പ്രയോഗവും ചെയ്യാൻ മടിയില്ലാത്ത ഒരു വിഭാഗത്തേയും ഈയിടെ ആയി കൂടുതൽ പ്രകടമായി വരുന്നു എന്നത് വളരെ വ്യക്തമായ കാഴ്ച്ചയാണ്.

ഇത്തവണത്തെ iffk യിൽ നടന്ന ചർച്ചയിൽ ശ്രീ മമ്മൂട്ടി അഭിനയിച്ച കസബ എന്ന സിനിമയെ പറ്റി സിനിമാ താരം പാർവ്വതി അഭിപ്രായം പറഞ്ഞതിനെ ചൊല്ലി പിന്നീട് സോഷ്യൽ മീഡിയ ആയ ഫേസ് ബുക്കിൽ വളരെയധികം ചർച്ചകൾ ഉണ്ടായി. ടി വിഷയത്തിൽ സുജ. കെ എന്ന സ്ത്രീ വളരെ മോശം ഭാഷയിൽ ഫേസ് ബുക്കിൽ പാർവ്വതിയ്ക്ക് എതിരെ പ്രതികരിച്ചു. ടി പ്രതികരണം വളരെ വ്യത്തികേടുകളും അഭാസകരവുമായ വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നതാണ്.Suja k ഫേസ്ബുക്ക് പോസ്റ്റിൽ പ്രതിഷേധം രേഖപെടുത്തിയവരുടെ പോസ്റ്റിൽ അറപ്പുളക്കാവുന്ന അസഭ്യത്താൽ മമ്മുട്ടി എന്ന നടനെ പിന്തുണ പ്രഖ്യാപിച്ച് ഒരു കൂട്ടം ആൾക്കാർ വെർബൽ റേപ്പിംഗ് എന്ന പ്രകടനം നടത്തുകയാണ്.പല സ്ത്രീകളുടേയും ഫോട്ടോയിൽ തെറിവാക്കുകൾ എഴുതുകയും പബ്ലിഷ് ചെയ്യുകയും ചെയ്യുക ഉണ്ടായി.
അതോടൊപ്പം മേൽപറഞ്ഞ പോസ്റ്റിൽ സുജ k പരാമർശിച്ച മാളു shaika എന്ന പെൺകുട്ടി തന്റെ പേര് സുജ k യുടെ പോസ്റ്റിൽ നിന്ന് ഒഴിവാക്കണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.എന്നാൽ അതിനെ അംഗീകരിക്കാത്തതിനെ തുടർന്ന് മാളുവിനെ വ്യക്തിപരമായി അറിയാവുന്ന സുഹ്യത്തുക്കൾ സുജ കെ യുടെ പോസ്റ്റ്നു എതിരെ പ്രതിഷേധമായി അവരുടെ ഫേസ്ബുക്ക് പ്രോഫൈലിൽ പ്രതികരണങ്ങൾ പോസ്റ്റ് ചെയ്തു. പിന്നീട് സുജ ടിയാളുടെ പോസ്റ്റിലെ ടി ഭാഗം മാത്രം തിരുത്തിയിട്ടുള്ളതും ആണ്.

ആയതിനാൽ ടി വിഷയം സ്ത്രീ സമൂഹത്തെ അപമാനിക്കുന്നതാണന്നും സ്ത്രീയുടെ അഭിപ്രായ സ്വാതന്ത്രത്തെയും മാന്യതയേയും ബാധിക്കുന്നതും അനുഭവിക്കുന്നതും സ്ത്രീകൾക്ക് ഭരണഘടനപരമായി അനുവദിക്കപ്പെട്ടിട്ടുള്ള വ്യക്തിസ്വാതന്ത്ര്യത്തുന് മേൽ ഉള്ള കടന്നു കയറ്റമായും സ്ത്രീ സുരക്ഷാ നിയമങ്ങളുടെ പരസ്യലംഖനമായും ഞങ്ങൾ വിലയിരുത്തപ്പെടുന്നു.

മേൽസാഹചര്യത്തിൽ ഫാൻസ് അസോസിയേഷൻ എന്ന സ്വയം പ്രഖ്യാപിത വ്യക്തികളുടെ അതിഹീനവും മ്ലേച്ചവും അശ്ലിലവും ആയ കമന്റുകൾക്ക് ഒപ്പം ഭീഷണിയും നിലവിൽ ഉണ്ട്. സമീപകാല പല സംഭവങ്ങളിലും സ്ത്രീകളെ ഈ രീതിയിൽ അപമാനിച്ചു നിശബ്ദരാക്കാൻ ശ്രമിക്കുകയുണ്ടായി.മലപ്പുറം ഫ്ലാഷ് മോബ് വിഷയത്തിലും ഇതുപോലേ തന്നെ വെർബൽ റേപ്പിംഗ് ഇരയായ വർ ഏറെ.

നിലവിലെ വ്യവസ്ഥിതിയിൽ സ്ത്രീകൾ സാമൂഹ്യ മാധ്യമങ്ങളിലോ മറ്റ് പൊതുവേദികളിലോ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ പ്രകടനം നടത്തുന്ന പക്ഷം അവരെ വ്യക്തിഹത്യ നടത്തുകയും അസഭ്യമായ ഭാഷകൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും നിശബ്ദർ ആക്കുകയും ചെയ്യുന്ന പ്രവണത ഏറി വരുകയാണ്…

ആയതിനാൽ മേൽ വിവരിച്ചവയിൽ ഉചിതവും കർശനവുമായ തുടർ നടപടികൾ ഇത്തരക്കാർക്ക് എതിരെ എടുക്കാനും സ്ത്രീകൾക്ക് മാന്യമായും സമാധാന പരമായും ജീവിക്കാനുള്ള അവസരം ഉണ്ടാക്കി തരണമെന്നും താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു…

എന്ന്
വിശ്വസ്തതയോടെ,
ശ്രീകല

Leave A Reply

Your email address will not be published.