Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

സുശാന്തിന്റെ മരണത്തിൽ വിവാദപ്രസ്താവനകളുമായി കങ്കണ

ഞായറാഴ്ച ആത്മഹത്യാ ചെയ്ത സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിനു ഉത്തരവാദികൾ ബോളിവുഡ് ആണെന്ന തരത്തിൽ വിമർശനവുമായി കങ്കണ റനൗട്ട്. സുശാന്തിന്റെ മികച്ച സിനിമകൾക്ക് അർഹിച്ച അംഗീകാരം ലഭിച്ചില്ലെന്നും, കഴിഞ്ഞ വർഷം അദ്ദേഹത്തിന്റെ 5 ചിത്രങ്ങളാണ് മുടങ്ങിപോയതെന്നും ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവച്ച വിഡിയോയിൽ പറയുന്നു.
മാധ്യമങ്ങൾ സുശാന്തിനെ ഒരു ദുർബലഹൃദയമുള്ള വ്യക്തിയായി ചിത്രീകരിക്കുന്നു. എന്നാൽ സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് നേടിയഎന്‍ജിനീയറിങ് എന്‍ട്രന്‍സില്‍ റാങ്ക് ഹോൾഡറായ ഒരാൾ എങ്ങനെ ദുർബലനാവും.
‘അദ്ദേഹത്തിന്റെ അവസാനത്തെ ചില പോസ്റ്റുകളിൽ കാണാം, അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാണാനായി പ്രേക്ഷകരോട് യാചിക്കുന്നത്. സിനിമയിൽ തനിക്കൊരു ഗോഡ്ഫാദറില്ലെന്നും, തന്നെ ഇൻഡസ്ട്രിയിൽ നിന്നും പുറത്താക്കും എന്നും സുശാന്ത് സൂചിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ഏഴ് വർഷമായി, കേദാർനാഥ്, ധോണി, ചിച്ചോരെ തുടങ്ങിയ ചിത്രങ്ങൾ ചെയ്തിട്ടുപോലും ഒരു അംഗീകാരം പോലും കിട്ടിയിട്ടില്ല. അതെ സമയം ഗള്ളി ബോയ് എന്ന മോശം ചിത്രം അംഗീകാരങ്ങൾ നേടുകയും ചെയ്യുന്നുണ്ടായിരുന്നു. ചിച്ചോരെ ഒരു മികച്ച സംവിധായകന്റെ മികച്ച ചിത്രമായിരുന്നു. എന്നിട്ടും തഴയപ്പെട്ടു.’
‘സഞ്ചയ് ദത്തിനെ പോലുള്ള നടന്മാർ മയക്കുമരുന്ന് ഉപയോഗിക്കുന്നത് ഹീറോയിസം അയി കാണുന്ന മാധ്യമപ്രവർത്തകർ തന്നെയാണ് സുശാന്തിനെ മയക്കുമരുന്നിന് അടിമയാക്കിയതും വിഷാദരോഗി ആക്കിയതും’. കങ്കണ പറയുന്നു.
ഇസ്നറ്റാഗ്രാമിലെ ഈ വിഡിയോയിൽ വളരെ രോഷാകുലയായാണ് കങ്കണ സംസാരിച്ചത്. സുശാന്തിന്റെ മരണം ആത്മഹത്യാ ആണോ, കൊലപാതകമാണോ എന്ന സംശയവും കങ്കണ പങ്കുവെച്ചു.
https://www.instagram.com/tv/CBc3sDDAtyb

Leave A Reply

Your email address will not be published.