Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

സിനിമ പോലെ ജീവിതവും സംവിധായകൻ കല്ലുചുമ്മി ജീവിച്ചു അവസാനം ജീവിതം അവസാനിപ്പിച്ചു

ജീവിച്ചിരിക്കുമ്പോൾ സഹായിക്കാതെ മരണം ഹിറ്റാക്കാൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും.

സത്യത്തിൽ സിനിമ ഹിറ്റായില്ല എങ്കിലും ഈ പാവപ്പെട്ടവന്റെ മരണം  സോഷ്യല്‍ ഹിറ്റാക്കാൻ എല്ലാ മാധ്യമങ്ങൾ മത്സരിക്കുന്നു നന്ന് അറിയട്ടെ   ഈ നിസ്സഹായമായ ജീവിതവും, ആദരാഞ്ജലികൾ മുരളി ക്ഷമിയ്ക്കുക. മനുഷ്യൻ ഇങ്ങനാണ് നിസ്സഹായനായ നിങ്ങളെ സഹായിക്കാന്‍ ആരുമില്ലാരുന്നു .ആവശ്യത്തിന് ആരും കാണില്ല തുറന്നെഴുത്ത് നടത്തിയ സത്യനെ പ്രവാസി വാര്‍ത്ത  അഭിനന്ദിക്കുന്നു

കോ ഴിക്കോട് മുകളേൽ കെ. മുരളീധരനെ (62)അടിമാലിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 20 ൽപ്പരം സിനിമകളിൽ സഹ സംവിധായകനായിരുന്നു അദ്ദേഹം. സമ്മർപാലസ്, ചങ്ങാതിക്കൂട്ടം, ആറാം വാർഡിൽ ആഭ്യന്തര കലഹം എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്. എന്നാൽ ചിത്രങ്ങളുടെ പരാജയം അയാളുടെ ജീവിതത്തേയും മരണത്തേയും ഒരുപോേല ബാധിച്ചുവെന്നാണ് സത്യൻ കോളങ്ങാട്ടാന്റെ കുറിപ്പിൽ പറയുന്നത്.

സെക്യൂരിറ്റിയായും  കല്ലു ചുമക്കാനും വർക്കപ്പണിക്കുമൊക്കെ പോയ അദ്ദേഹം പ്രമുഖനല്ലായിരുന്നു,

സത്യന്‍ കോളങ്ങാട്

തിരക്കഥാകൃത്തും കൂടിയായ സത്യൻ കോളങ്ങാട് എഴുതിയ കുറിപ്പ്:

അസോസിയേറ്റ് മുരളി.കൂടുതൽ പേർ അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്. 35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്നു. ഒട്ടേറെ സംവിധായകരുടെ കൂടെഅസോസിയേറ്റായി വർക്ക് ചെയ്തിട്ടുണ്ട്. സമ്മർ പാലസ്, ആറാം വാർഡിൽ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു.ഏതാണ്ട് പത്തുകൊല്ലം മുമ്പ് റിയാൻ സ്റ്റുഡിയോയിൽ ഞാൻ കഥ പറയാൻ ചെല്ലുമ്പഴാണ് പരിചയപ്പെട്ടത്. നാട്യങ്ങളില്ലാത്ത ഒരു സാധാരണസിനിമക്കാരൻ. ആ പ്രൊജക്ട് എന്തുകൊണ്ടോ നടന്നില്ല. എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോൾ അദ്ദേഹം പറയുമായിരുന്നു

നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം. പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടു മൂന്നു മാസങ്ങൾക്കുമ്പാണ് അറിഞ്ഞത് ഏതോ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുന്നുണ്ട് എന്ന്.

പിന്നീട് അതും ഉപേക്ഷിച്ച് കല്ലു ചുമക്കാനും വർക്കപ്പണി ചെയ്യാനും തുടങ്ങി. ഇതിനിടയിൽ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി. പുതിയ സിനിമയുടെ ഡിസ്കഷനു വേണ്ടി കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തത്. ഒരു നെഞ്ചുവേദന. കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു. മരണത്തിന് എന്ത് ഹിറ്റ് ?

Leave A Reply

Your email address will not be published.