Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

സന്ദര്‍ശകരുടെ സുരക്ഷക്കായി ഗ്ലോബല്‍ വില്ലേജില്‍ വൻ സുരക്ഷ

ദുബായ്: വിവിധ ദേശക്കാരും ഭാഷക്കാരും ഒഴുകിയെത്തുന്ന ഉത്സവ നഗരിയിൽ ഇനി ഒരില അനങ്ങിയാൽ ദുബായ് പോലീസ് അറിയും. പാർക്കിംഗ് ഏരിയ മുതൽ പവലിയനുകളുൾപ്പെടെ 247 ക്യാമറകളാണ് ഗ്ലോബല്‍ വില്ലേജില്‍ സ്ഥാപിച്ചിട്ടുള്ളത്. ഓരോ നീക്കങ്ങളും ശ്രദ്ധിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരുമുണ്ട്. വൈകീട്ട് 4 മുതൽ പുലർച്ചെ 2 വരെയാണ് ഗ്ലോബല്‍ വില്ലേജിന്റെ പ്രവർത്തി സമയം, ഈ സമയങ്ങളിലെല്ലാം കൺട്രോൾ റൂം ജനങ്ങൾക്ക് വേണ്ടി സജീവമായിരിക്കും.

ഇവിടെ ഓരോ 200 മീറ്ററിലും പൊലീസുകാരെ കാണാം. വനിതകളടക്കം 130 ഉദ്യോഗസ്ഥർ ഒരേസമയത്ത് ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇലക്ട്രിക് ബൈക്ക്, ആംബുലൻസ്, ഫയർ ഫോഴ്‌സ് വിഭാഗം എന്നിങ്ങനെ സുരക്ഷക്ക് വേണ്ടതെല്ലാം ഗ്ലോബല്‍ വില്ലേജിലെ പോലീസ് സ്റ്റേഷനിൽ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരെയും, വന്നു പോകുന്നവരെയും ശ്രദ്ധിക്കാൻ പ്രത്യേക സെക്യൂരിറ്റി വിഭാഗവും കവാടത്തിനരികിൽ കാണാം.

Leave A Reply

Your email address will not be published.