Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

സംവിധായകൻ സച്ചി അന്തരിച്ചു, മലയാളസിനിമയ്ക്ക് വലിയ നഷ്ടം

മലയാളസിനിമയ്ക്ക് മറ്റൊരു തീരാനഷ്ടം സമ്മാനിച്ച് തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി(48) വിട പറഞ്ഞു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പെരുമ്പാവൂരുകാരനായ സച്ചിദാനന്ദൻ എന്ന സച്ചി, അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
സച്ചി സേതുവിനോട് കൂട്ടുകൂടി തിരക്കഥയെഴുതിയാണ് മലയാളസിനിമയിലേക്ക് ചുവടുവെക്കുന്നത്. സച്ചി-സേതു കൂട്ടുകെട്ടിൽ ആദ്യമായി പുറത്തിറങ്ങിയ ചോക്ലേറ്റ് എന്ന ചിത്രം ഇരുവരെയും ശ്രെദ്ധേയരാക്കി. പിന്നീട് റോബിൻഹുഡും മേക്കപ്പ്മാനും വലിയ വിജയം നേടിയില്ലെങ്കിലും, സീനിയേഴ്സ് എന്ന ത്രില്ലർ ചിത്രം വൻ ജനപ്രീതി നേടി. 2012 ൽ ഇരുവരും സ്വതന്ത്ര എഴുത്തുകാരായി മാറുകയും, റൺ ബേബി റൺ എന്ന ജോഷി ചിത്രത്തിന് തിരക്കഥ എഴുതുകയും ചെയ്തു. ഇത് സൂപ്പർ ഹിറ്റായതോടെ സച്ചി മലയാളത്തിലെ നല്ല എഴുത്തുകാരിൽ ഒരാൾ മാറി. പിന്നീട് അനാർക്കലി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്ക് ചുവട് വെച്ചു. പക്ഷെ ചിത്രം വലിയ വിജയം നേടിയില്ല.
2017 ൽ രാമലീലയിലുടെ തിരക്കഥാകൃത്തെന്ന നിലയിൽ വൻ തിരിച്ചുവരവ് നടത്തി.തിരക്കഥയെഴുതിയ ഡ്രൈവിങ് ലൈസൻസ് വൻ വിജയമാവുകയും, രണ്ടാമത്തെ സംവിധാന സംരഭമായിരുന്ന അയ്യപ്പനും കോശിയും ഈ വർഷത്തെ ഏറ്റവും വലിയ വിജയമാവുകയും ചെയ്ത് തന്റെ കരിയറിലെ സുപ്രധാന കാലഘട്ടത്തിൽ നിൽക്കുന്ന സമയത്തായിരുന്നു സച്ചി നമ്മെ വിട്ട് പിരിഞ്ഞത്.
ഇനിയും ഒരുപാട് മികച്ച സൃഷ്ടികൾ നൽകാൻ കഴിവുള്ള ഒരു എഴുത്തുകാരനാണ് അകാലത്തിൽ പൊലിഞ്ഞുപോയത്.

Leave A Reply

Your email address will not be published.