Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

വ്യാജസന്ദേശം പ്രചരിപ്പിക്കുന്നവർക്ക് യുഎഇയിൽ വൻ ശിക്ഷ

ദുബായ്: യുഎഇയില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് കനത്ത പിഴ നല്‍കാന്‍ യുഎഇ മന്ത്രാലയം തീരുമാനിച്ചു. സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പിലും വ്യാജസന്ദേശം അയക്കുന്നവര്‍ക്കും അത് പ്രചരിപ്പിക്കുന്നവര്‍ക്കും ശക്തമായ മുന്നറിയിപ്പാണ് അബുദാബി പോലീസ് നല്‍കിയിരിക്കുന്നത്.
ഒരു ദിര്‍ഹത്തിനു മുകളില്‍ പിഴ ചുമത്താനാണ് തീരുമാനം. പ്രമുഖ വെബ്‌സൈറ്റുകളും ട്രേഡ് മാര്‍ക്കുകളും, ഹാക്ക് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനം. ഇത് ചെയ്യുന്നവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സഹായിക്കണമെന്ന് ജനങ്ങളോട് അബുദാബി പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിന് ജനങ്ങള്‍ക്ക് അബുദാബി പൊലീസ് ചില നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും വാട്‌സ് ആപ്പിലും വരുന്ന ലിങ്കുകള്‍ ശ്രദ്ധയോടെ തുറക്കണമെന്നും അങ്ങനെയുള്ള ലിങ്കുകളിലാണ് അപകടങ്ങൾ പതിയിരിക്കുന്നതെന്നും പോലീസ് നിർദ്ദേശിച്ചു.

വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ഒരു മാസം മുതല്‍ മൂന്ന് മാസം വരെ ജയില്‍ ശിക്ഷയും 250,000 ദിര്‍ഹംസ് മുതല്‍ 1 മില്യൺ ദിര്‍ഹംസ് വരെ പിഴ ലഭിക്കാവുന്നതുമാണെന്നും അബുദാബി പൊലീസിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

Leave A Reply

Your email address will not be published.