Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

വീട്ടുതൊടിയിലെ ‘മൾട്ടിവിറ്റാമിൻ ചെടി’!

ന​മ്മു​ടെ ശ​രീ​ര​ത്തെ ശ​ക്തി​പ്പെ​ടു​ത്തു​ന്ന എ​ത്ര​യെ​ത്ര പോ​ഷ​ക​ങ്ങ​ൾ- വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ഒ​ന്നുചേ​ർ​ന്ന് കാ​ണ​ണ​മെ​ങ്കി​ൽ വീട്ടുതൊടിയിലെ മുരിങ്ങയിലയെ അടുത്തറിയണം.

പ്രോട്ടീൻ സന്പന്നം

ശ​രീ​രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​തു പ്രോ​ട്ടീ​നു​ക​ൾ കൊ​ണ്ടാ​ണ്. പ്രോ​ട്ടീ​നു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത് അ​മി​നോ ആ​സി​ഡി​ൽ നി​ന്നും. സാ​ധാ​ര​ണ​ഗ​തി​യി​ൽ മു​ട്ട, പാ​ൽ, ഇ​റ​ച്ചി, പാ​ലു​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ​യാ​ണ് അ​മി​നോ ആ​സി​ഡി​ന്‍റെ ഇ​രി​പ്പി​ട​ങ്ങ​ൾ. അ​പ്പോ​ൾ സ​സ്യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ എ​ന്തു ചെ​യ്യും. അവർക്കു മു​രി​ങ്ങ​യി​ല ക​ഴി​ക്കാം. ഇ​തി​ൽ പ്രോ​ട്ടീ​ൻ ക​ട​ലോ​ളം. തൈ​രി​ലു​ള​ള​തി​ന്‍റെ ര​ണ്ടി​ര​ട്ടി പ്രോ​ട്ടീ​ൻ ഇ​തി​ലു​ണ്ട്.

വിറ്റാമിൻ സി

ഓ​റ​ഞ്ചി​ൽ ഉ​ള​ള​തി​ന്‍റെ ഏ​ഴി​ര​ട്ടി വി​റ്റാ​മി​ൻ സി ​മു​രി​ങ്ങ​യി​ല​യി​ലു​ണ്ട്.​രോ​ഗ​ങ്ങ​ളെ അ​ടി​ച്ചോ​ടി​ക്കാ​നു​ള​ള ആ​യു​ധ​മാ​ണ് വി​റ്റാ​മി​ൻ സി.​ കീ​ട​നാ​ശി​നി ക​ല​രാ​ത്ത ശു​ദ്ധ​മാ​യ മു​രി​ങ്ങ​യി​ല കൂ​ട്ടി​യാ​ൽ പ്ര​തി​രോ​ധവും ഭ​ദ്രം.

മു​രി​ങ്ങ​യി​ല​ കറിവയ്ക്കാം

മു​രി​ങ്ങ​യി​ല അ​ട​ർ​ത്തി പൊ​ടി​യും പൊ​ട്ടു​മൊ​ക്കെ തി​രി​ഞ്ഞു മാ​റ്റു​ക. പി​ന്നെ ക​ടു​വ​റു​ത്ത് ഇ​ല അ​തി​ലി​ട്ടി​ള​ക്കി വ​യ​ട്ടി​യെ​ടു​ക്ക​ണം. അ​തി​ന്‍റെ പ​ച്ച​ചു​വ മാ​റി വ​രു​ന്ന​തു വ​രെ ഇ​ള​ക്കി​ക്കൊ​ടു​ക്ക​ണം. പാ​ത്ര​ത്തി​ന്‍റെ അ​ടി​യി​ൽ പി​ടി​ക്കാ​തി​രി​ക്കാ​നും ഇ​ല​ക​ൾ ഒ​ന്നു​ചേ​ർ​ന്നു ക​ട്ട​യാ​കാ​തി​രി​ക്കാ​നു​മാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ഇ​ല വ​യ​ട്ടി​യ​തു പാ​ക​മാ​കു​ന്പോ​ൾ തേ​ങ്ങ ചി​ര​കി​യ​ത്്, വെ​ളു​ത്തു​ള​ളി, ജീ​ര​കം, മു​ള​ക് എ​ന്നി​വ ചേ​ർ​ത്ത് അ​ര​ച്ച​ത് അ​തി​ലേ​ക്കു ചേ​ർ​ത്തി​ള​ക്കു​ക. ആ​വ​ശ്യ​ത്തി​നു വെ​ള​ള​വും ഉ​പ്പും ചേ​ർ​ക്കു​ക. തി​ള​യ്ക്കു​ന്ന​തു വ​രെ കാ​ത്തു നി​ല്ക്കേ​ണ്ട. പ​ത​ഞ്ഞു വ​രു​ന്പോ​ൾ വാ​ങ്ങി വ​യ്ക്ക​ണം. അ​താ​ണു പ​രു​വം. മു​രി​ങ്ങ​യി​ല​ക്ക​റി റെ​ഡി.രുചികരം, പോഷകസന്പന്നം, ആരോഗ്യദായകം

Leave A Reply

Your email address will not be published.