Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

വിഷുക്കണിയൊരുക്കി ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷു ആഘോഷം ഏപ്രിൽ 14 ന്….

മാഞ്ചസ്റ്റർ:- വീണ്ടും ഒരു വിഷുവരവായി …ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും കാലം.ഗൃഹാതുരത്തം ഉണർത്തുന്ന ഒരാഘോഷത്തിന് ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യുണിറ്റി ഒരുങ്ങുകയാണ്.ഏപ്രിൽ 14 ശനിയാഴ്ചയാണ് ഈ വർഷത്തെ വിഷു ആഘോഷിക്കുന്നത്.
വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്.ഒന്ന് ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചദിനമെന്നും മറ്റൊന്ന് സൂര്യൻ നേരെ ഉദിച്ചുതുടങ്ങിയതിന്റെ ആഘോഷമെന്നും.വേനലിൽ സ്വർണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളിൽ പറയുന്നത്.വിഷു എന്നാൽ തുല്യം എന്നർത്ഥം,അതായത് രാത്രിയും പകലും തുല്യമായ ദിവസം.കേരളത്തിന്റെ പ്രധാനവിളവെടുപ്പുത്സവങ്ങളാണ്  വിഷുവും ഓണവും. ഓണം വിരിപ്പൂ കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളവെടുപ്പായി ആണ് ആചരിക്കുന്നത്.
വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങൾ. ഗ്രേയ്റ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യുണിറ്റിയുടെ ഈ വർഷത്തെ വിഷു ഏപ്രിൽ 14 ശനിയാഴ്ച രാവിലെ 10 മണിക്ക്  വിഷുക്കണികണ്ട് ആരംഭിക്കുന്നതാണ്.  വിഷുക്കൈനീട്ടം, ഭജന, തുടർന്ന് ഗൃഹാന്തരീക്ഷത്തിൽ  തയ്യാറാക്കിയ 28 വിഭവങ്ങളടങ്ങിയ സമൃദ്ധമായ  സദ്യ. സദ്യയ്ക്ക് ശേഷം കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്. വിഷു ആഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.  വിതിംങ്ടൻ രാധാകൃഷ്ണ ക്ഷേത്രത്തിൽ വച്ചാണ് ആഘോഷങ്ങൾ നടക്കുന്നത്.

 ക്ഷേത്രത്തിന്റെ വിലാസം:-
Radhakrishna Temple
Brunswick road
Withington
M20 4QB
കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക:-
ഹരികുമാർ – 07403344590
സിനി ബിജു – 07958766321.

Leave A Reply

Your email address will not be published.