Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ തകർപ്പൻ വിജയം

വെല്ലിങ്ടണ്‍:അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ഉജ്വല ജയം. 100 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്‌.
ഇന്ത്യയുടെ 328 എന്ന കൂറ്റന്‍ സ്കോര്‍ ലക്ഷ്യമിട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയയുടെ ബാറ്റിംഗ് നിര 228 റണ്‍സിന് പുറത്തായി.
ആദ്യം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കമാണ് കിട്ടിയത്. നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 327 റണ്‍സ് നേടിയിരുന്നു. ക്യാപ്റ്റന്‍ പൃഥ്വി ഷായുടെയും, മന്‍ജോത് കള്‍റയുടെയും 180 റണ്‍സിന്റെ കൂട്ടുകെട്ടിലാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം ലഭിച്ചത്. പൃഥ്വി ഷാ 100 പന്തില്‍ 94 റണ്‍സ് അടിച്ചപ്പോള്‍ 99 പന്തില്‍ 86 റണ്‍സായിരുന്നു മന്‍ജോതിന്റെ സമ്ബാദ്യം. ഓസ്ട്രേലിയയ്ക്കായി എഡ്വേഡ്സ് നാലു വിക്കറ്റ് വീഴ്ത്തി.

Leave A Reply

Your email address will not be published.