Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി

ലിജോ ജോസ് പെല്ലിശ്ശേരിയുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ജൂലൈ ആദ്യവാരം മുതൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് ലിജോ പ്രഖ്യാപിച്ചിരിക്കുന്നത്. A എന്ന് പോസ്റ്ററിൽ പേര് ടൈറ്റിൽ ആയി വച്ചിട്ടുണ്ടെകിലും, ചിത്രത്തിന്റെ പേര് ഇത് തന്നെയാണോ എന്നത് വ്യക്തമല്ല.
കഴിഞ്ഞ ദിവസം ‘ഞാനൊരു സിനിമ പിടിക്കാന്‍ പോകുവാടാ ആരാടാ തടയാന്‍?’ എന്ന ഫേസ്ബുക്ക് പോസ്റ്റുമായി ലിജോ ജോസ് പെല്ലിശ്ശേരി രംഗത്തെത്തിയിരുന്നു. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനെച്ചൊല്ലി മലയാള സിനിമയില്‍ തര്‍ക്കം നിലനില്‍ക്കുന്നതിനിടെയായിരുന്നു ഇങ്ങനെ ഒരു പ്രതികരണവുമായി ലിജോയുടെ പോസ്റ്റ്. പുതിയ സിനിമകള്‍ ഉടന്‍ തുടങ്ങുന്നതിൽ ചില നിര്‍മാതാക്കള്‍ എതിര്‍പ്പു പ്രകടിപ്പിച്ച പശ്ചാത്തലത്തിൽ ഇങ്ങനെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വന്നപ്പോൾ സോഷ്യൽ മീഡിയയിൽ പലരും ഇതിനെ വിമർശിച്ചിരുന്നു. ഇപ്പോൾ ചിത്രീകരണം പകുതിയാക്കിയതും രജിസ്റ്റർ ചെയ്ത ചിത്രങ്ങളും മാത്രമേ ചിത്രീകരണം പൂർത്തിയാക്കാവൂ എന്നും, പുതിയ ചിത്രങ്ങളൊന്നും തുടങ്ങരുതെന്നും നിര്‍മാതാക്കളുടെ അസോസിയേഷന്റെ കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. ഇതിനു പ്രതികരണമായി ഒരു ആവേശത്തിൽ ലിജോ ജോസ് നടത്തിയ പ്രഖ്യാപനമാണെന്നാണ് പലരും കരുതിയിരുന്നത്. ആരാടാ തടയാൻ എന്നാണ് ചിത്രത്തിന്റെ പേരെന്നും ചില ട്രോളുകളും ഇറങ്ങി. ആരാടാ തടയാൻ എന്നുള്ളത് സിനിമ പേരല്ല, നിലപാടെന്നാണ് ലിജോ ജോസ് പെല്ലിശ്ശേരി പിന്നീട് വ്യക്തമാക്കുകയും ചെയ്തു.
ഇതിനു ശേഷമാണ് പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കുന്നത്. മുൻപ് അനൗൺസ് ചെയ്ത ആന്റിക്രൈസ്റ്റ് എന്ന ചിത്രമാവാം ഇതെന്നും വാർത്തകൾ പരക്കുന്നുണ്ട്. എന്തായാലും ഇതിനെതിരെ നിർമ്മാതാക്കളുടെ പ്രതികരണം എന്താവുമെന്ന് കാണാം.

Leave A Reply

Your email address will not be published.