Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

യുവാവ് ഒന്നര വയസുള്ള മകനെ നിലത്തെറിഞ്ഞു

പ​ത്ത​നം​തി​ട്ട: മൂ​ഴി​യാ​ർ വ​ന​ത്തി​ലെ ആ​ദി​വാ​സിയു​വാ​വ് ഒ​ന്ന​ര വ​യ​സു​ള്ള മ​ക​നെ നി​ല​ത്തെ​റി​ഞ്ഞു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ല്പി​ച്ചു. സം​ഭ​വവു​മാ​യി ബ​ന്ധ​പ്പെ​ട്ടു മൂ​ഴി​യാ​ര്‍ നാ​ല്പ​തേ​ക്ക​ര്‍ വ​ന​വാ​സി കോ​ള​നി​യി​ലെ താ​മ​സ​ക്കാ​ര​നാ​യ വി​നോ​ദ് മൂ​ഴി​യാ​ര്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ൽ. ശ​നി​യാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ മൂ​ഴി​യാ​റി​ലെ​ത്തി​യ കെ​എ​സ്ഇ​ബി​യു​ടെ വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റാ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞി​നെ പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഭാ​ര്യ സു​ധ​യു​മാ​യു​ള്ള വ​ഴ​ക്കി​നി​ടെ വി​നോ​ദ് ഒ​ന്ന​ര വ​യ​സു​ള്ള മ​ക​നെ ബ​ല​മാ​യി പി​ടി​ച്ചു വാ​ങ്ങി റോ​ഡി​ലെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

സം​ഭ​വം ക​ണ്ട് സ്ഥ​ല​ത്തെ​ത്തി​യ കെ​എ​സ്ഇ​ബി​യു​ടെ വാ​ഹ​ന​ത്തി​ലെ ഡ്രൈ​വ​ര്‍ കു​ട്ടി​യെ എ​ടു​ത്തു പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.ഇ​വി​ടെ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ല്‍കി. ത​ല​യോ​ട്ടി​ക്കു പൊ​ട്ട​ല്‍ ഉ​ണ്ടെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ര്‍ന്ന് പു​ല​ര്‍ച്ചെ 2.30ഓ​ടെ കു​ട്ടി​യെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി​യ​താ​യി ട്രൈ​ബ​ല്‍ പ്ര​മോ​ട്ട​റാ​യ അ​നി​ത പ​റ​ഞ്ഞു. ഇ​തി​നി​ടെ, വി​നോ​ദി​നെ മൂ​ഴി​യാ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ഇ​യാ​ള്‍ വി​ഷം ക​ഴി​ച്ചി​ട്ടു​ണ്ടെ​ന്ന സം​ശ​യ​ത്തെ​തു​ട​ര്‍ന്ന് പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​യാ​ൾ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നെ​ന്നു ഭാ​ര്യ പോ​ലീ​സി​നു മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.