Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

യന്തിരൻ 2വിൽ ; ആ രഹസ്യം വെളിപ്പെടുത്തി ആമിർ

ശങ്കർ–രജനി ടീം ഒന്നിക്കുന്ന ബ്രഹ്മാണ്ഡചിത്രം യന്തിരൻ 2 വിൽ ആമിർ ഖാനെയാണ് ആദ്യം വില്ലനായി പരിഗണിച്ചതെന്ന് മുൻപ് വാർത്ത വന്നിരുന്നു. പിന്നീട് ആ വേഷമാണ് അക്ഷയ് കുമാറിലേക്ക് എത്തിയതെന്നായിരുന്നു റിപ്പോർട്ട്. ആമിർ ഖാനെ ശങ്കർ ഈ ചിത്രത്തിലേക്ക് പരിഗണിച്ചുവെന്നത് സത്യമാണ്. എന്നാൽ വില്ലനായല്ല നായകനായാണ് ശങ്കർ ആമിറിനെ ക്ഷണിച്ചത്.

ആമിര്‍ ഖാൻ തന്നെയാണ് ഈ രഹസ്യം ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ശങ്കറിന്റെയും രജനി സാറിന്റെയും വലിയ ആരാധകനാണ് താനെന്ന് ആമിർ പറയുന്നു.

‘യന്തിരൻ 2 സൂപ്പർ ഡ്യൂപ്പർ ചിത്രമായിരിക്കും. ഉറപ്പായും ഒരു ബ്ലോക്ബസ്റ്റർ ഹിറ്റ്. എല്ലാ ഭാഷകളിലെയും ബോക്സ്ഓഫീസ് റെക്കോർഡ് ഈ ചിത്രം തകർക്കും. അത് ഉറപ്പായ കാര്യമാണ്.–ആമിർ പറഞ്ഞു.

‘യന്തിരൻ 2വില്‍ നായകനാകാൻ ശങ്കർ എന്നെ ക്ഷണിച്ചു. രജനി സാറിന് ആ സമയത്ത് കുറച്ച് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ആ വേഷം എന്നിലേക്ക് വന്നത്. രജനി സാറിന് തന്നെ സ്വയം തോന്നി തനിക്ക് ആ ചിത്രം ചെയ്യാൻ സാധിക്കില്ലെന്ന്. അദ്ദേഹം തന്നെയാണ് എന്റെ കാര്യം ശങ്കറിനോട് പറയുന്നത്. അതിന് ശേഷം രജനി സാർ എന്നെ വിളിച്ച് ഈ ചിത്രം ചെയ്യണമെന്ന് നിർബന്ധിച്ചു. അങ്ങനെ തിരക്കഥ വായിച്ചു. അതിഗംഭീരസ്ക്രിപ്റ്റ്. ആ വേഷത്തെക്കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങി. എപ്പോഴൊക്കെ ചിന്തിക്കുമ്പോഴും രജനിസാറിന്റെ മുഖമാണ് മനസ്സിലേക്ക് വരുന്നത്. എന്നെ അതിൽ കാണാനേ സാധിക്കുന്നില്ല. മാനസികമായും ആ കഥാപാത്രത്തിലേക്ക് എനിക്ക് എത്താനാകുന്നില്ല. ആമിർ പറഞ്ഞു.

‘ആ സിനിമയും അതിലെ രംഗങ്ങളും ചേർത്ത് വച്ച് ആലോചിക്കുമ്പോഴും രജനി സാർ തന്നെ എന്റെ മനസ്സിൽ. അങ്ങനെ ശങ്കറിനോട് ഈ ചിത്രം എനിക്ക് ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചു. ഈ സിനിമ രജനി സാറിന് മാത്രമാണ് ചെയ്യാൻ സാധിക്കൂ എന്നും അദ്ദേഹത്തെ പകരം വെയ്ക്കാൻ മറ്റൊരു താരത്തിന് ആകില്ലെന്നും ശങ്കറിനോട് പറഞ്ഞു.–‌‌ആമിർ പറഞ്ഞു.

യന്തിരന്റെ ആദ്യ ഭാഗവും ഞാൻ കണ്ടതാണ്. എത്ര മികവോടെയാണ് ആ കഥാപാത്രത്തെ രജനി സാർ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയവും കഥാപാത്രം സൃഷ്ടിച്ച രീതിയും എന്റെ മനസ്സിൽ പതിഞ്ഞുപോയി. യന്തിരൻ 2 എന്ന് ഓർക്കുമ്പോൾ തന്നെ രജനിസാർ തന്നെയാണ് മനസ്സിൽ. അതുകൊണ്ട് ഈ തീരുമാനം ഒട്ടും ദുഷ്കരമല്ലായിരുന്നു. ഒരുകാര്യം പറയാൻ ഈ ചിത്രം സൂപ്പർഹിറ്റായിരിക്കും.–ആമിർ ഖാൻ പറഞ്ഞു.

Leave A Reply

Your email address will not be published.