Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മൻമോഹൻ സിംഗിനെ പപ്പുപ്രധാനമന്ത്രി എന്ന് വിളിച്ചതിൽ ക്ഷമാപണം പറഞ്ഞുകൊണ്ട് പഴയ ക്രിക്കറ്റർ സിക്സർ സിദ്ധു

ന്യൂഡൽഹി: ‘താങ്കളുടെ സമയത്തു സമ്പത് വ്യവസ്ഥ കുതിക്കുകയായിരുന്നു, അറബിക്കുതിരയെപ്പോലെ. ഇപ്പോൾ ജിഡിപിയുടെ കുതിപ്പ് ആമയുടെ താളത്തിലാണ്,’ പപ്പുപ്രധാനമന്ത്രിയെന്ന് മന്മോഹൻ സിങ്ങിനെ മുമ്പ് പരിഹസിച്ച നവ്‌ജ്യോത് സിങ് സിദ്ദു ക്ഷമാപണവുമായി രംഗത്ത്.മന്മോഹൻ സിങ് ഒരേസമയം സർദാറും ‘അസർദാറും’ (കാര്യക്ഷമതയുള്ള) ആണെന്ന് അദ്ദേഹം പറഞ്ഞു.തല കുനിച്ചുകൊണ്ട് എനിക്ക് മന്മോഹൻ സിങ്ങിനോട് ക്ഷമാപണം നടത്തണം. മന്മോഹൻസിങ്ങിന്റെ നിശ്ശബ്ദതയ്ക്ക് ചെയ്യാനായതൊന്നും ബിജെപിയുടെ ശബ്ദകോലാഹലങ്ങൾക്ക് ചെയ്യാനായിട്ടില്ല. പത്തു വർഷങ്ങൾക്കു ശേഷമാണ് യുപിഎ സർക്കാരുണ്ടാക്കിയ നേട്ടങ്ങൾ ഞാൻ തിരിച്ചറിയുന്നത്. ഇക്കാര്യം താൻ ഉറക്കെ പറയുമെന്ന് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിൽ തുറന്നടിച്ചു.മന്മോഹൻ സിങ്, താങ്കൾ ഒരു ജ്യോതിഷിയാണ്. ജഡിപിയിൽ രണ്ടു ശതമാനം ഇടിവുണ്ടാകുമെന്ന് താങ്കൾ പ്രവചിച്ചു, അത് സത്യമായി. താങ്കളുടെ കാലത്ത് സമ്പദ് രംഗം ഒരു അറബി കുതിരയെപ്പോലെ കുതിക്കുകയായിരുന്നു. എന്നാൽ ഇപ്പോളാകട്ടെ അത് ആമയെപ്പോലെയാണ് നീങ്ങുന്നത്. ബിജെപിക്കാർ ഒന്നു മനസ്സിലാക്കണം. അറബിക്കുതിര പ്രായമേറിയതും ക്ഷീണിതനുമായിരിക്കാം. എന്നാൽ, ഒരുകൂട്ടം കഴുതകളേക്കാൾ അത് എന്തുകൊണ്ടും ഭേദമാണ്- സിദ്ദു വ്യക്തമാക്കി.ബിജെപി എംപിയായിരുന്നപ്പോഴാണ് സിദ്ദു മന്മോഹൻ സിങ്ങിനെ പരിഹസിച്ചുകൊണ്ട് ‘പപ്പു പ്രധാനമന്ത്രി’ എന്ന പരാമർശം നടത്തിയത്. മന്മോഹൻസിങ് ഒരു സർദാർ ആയിരിക്കാം, എന്നാൽ തീരെ ‘അസർദാർ’ (കാര്യക്ഷമതയുള്ള) അല്ലെന്നും അന്ന് സിദ്ദു പറഞ്ഞിരുന്നു.ബിജെപി എംപിയായിരുന്നപ്പോഴാണ് സിദ്ദു മന്മോഹൻ സിങ്ങിനെ പരിഹസിച്ചുകൊണ്ട് ‘പപ്പു പ്രധാനമന്ത്രി’ എന്ന പരാമർശം നടത്തിയത്. മന്മോഹൻസിങ് ഒരു സർദാർ ആയിരിക്കാം, എന്നാൽ തീരെ ‘അസർദാർ’ (കാര്യക്ഷമതയുള്ള) അല്ലെന്നും അന്ന് സിദ്ദു പറഞ്ഞിരുന്നു.

Leave A Reply

Your email address will not be published.