Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മെര്‍സല്‍ വിജയമാക്കിയ എല്ലവര്‍ക്കും നന്ദി’, വിവാദങ്ങള്‍ക്ക് ശേഷം പരസ്യ പ്രതികരണവുമായി വിജയ്…

ചിത്രത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോഴും അതിനെ പിന്തുണച്ചവര്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്ന് വിജയ് പറയുന്നു. സി ജോസഫ് വിജയ് എന്ന പേരിലുള്ള ലെറ്റര്‍ പാഡിലായിരുന്നു വിജയ് തന്റെ മറുപടി നല്‍കിയത്. മെര്‍സല്‍ എന്ന ചിത്രത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന ഡയലോഗുകള്‍ വിജയ് കഥാപാത്രം പറയുന്നതാന് ബിജെപി നേതൃത്വത്തിന്റെ അതൃപ്തിക്ക് കാരണമായത്. കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന രംഗങ്ങള്‍ ചിത്രത്തില്‍ നിന്നും നീക്കം ചെയ്യണം എന്ന ആവശ്യവുമായിട്ടായിരുന്നു ബിജെപി ആദ്യം രംഗത്തെത്തിയത്. എന്നാല്‍ ചലച്ചിത്ര പ്രവര്‍ത്തകരും മറ്റ് രാഷ്ട്രീയ നേതൃത്വങ്ങളും ചിത്രത്തിനും അതിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കും ശക്തമായ പിന്തുണ നല്‍കി. ബിജെപി സര്‍ക്കാരിനെ വിമര്‍ശിച്ച വിജയ്‌യുടെ ജാതി ഉയര്‍ത്തിക്കാട്ടി ബിജെപി രംഗത്ത് വന്നതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഒക്ടോബര്‍ 17ന് ദീപാവലി റിലീസ് ആയിട്ടായിരുന്നു ലോകവ്യാപകമായി ചിത്രം 3300 തിയറ്ററുകളില്‍ റിലീസിന് എത്തിയത്. ബിജെപി വിവാദം ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ ഗുണകരമായി. 200 കോടി ക്ലബ്ബിലേക്കുള്ള കുതിപ്പിലാണ് ചിത്രം.

Leave A Reply

Your email address will not be published.