Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മാഞ്ചസ്റ്റർ സെന്റ്.തോമസ് സീറോ മലബാർ ഇടവകയിൽ വിശുദ്ധവാര ആചരണം ഇന്ന് മുതൽ…

മാഞ്ചസ്റ്റർ:- വിഥിൻഷോ സെന്റ്.തോമസ് സീറോ മലബാർ കമ്യൂണിറ്റിയുടെ വിശുദ്ധവാര തിരുക്കർമ്മകൾക്ക് ഇന്ന് തുടക്കം കുറിക്കും. ഇന്ന് വൈകുന്നേരം 4.30 ന് ഓശാന ഞായർ തിരക്കർമ്മങ്ങൾ വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലയത്തിൽ ആരംഭിക്കും. ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വികാരി ജനറാൾ മോൺസിഞ്ഞോർ മാത്യു ചൂരപ്പൊയ്കയിൽ ആയിരിക്കും ആഘോഷങ്ങൾക്ക്
മുഖ്യകാർമ്മികനാവുന്നത്. കുരുത്തോല വെഞ്ചിരിപ്പ്, പ്രദക്ഷിണം, ദിവ്യബലി എന്നിവയായിരിക്കും ഇന്നത്തെ തിരുക്കർമ്മങ്ങൾ.
പെസഹാ വ്യാഴാഴ്‌ച കാൽ കഴുകൽ ശുശ്രൂഷ, ദിവ്യബലി, അപ്പം മുറിക്കൽ എന്നീ ശുശ്രൂഷകൾ വൈകുന്നേരം 5 മണിക്ക് ആയിരക്കും നടക്കുക.
ദു:ഖവെള്ളിയാഴ്ച ശുശ്രൂഷകൾ രാവിലെ 10 മണിക്ക് ആയിരിക്കും ആരംഭിക്കുന്നത്. കുരിശിന്റെ വഴിയും, ക്രൂശിത രൂപം ചുംബിക്കുന്നതും പ്രത്യേക പ്രാർത്ഥനകളും, ദിവ്യബലിയും യേശുവിന്റെ കുരിശു മരണത്തിന്റെ ഓർമ്മയിൽ ഭക്തിപൂർവ്വം ആചരിക്കും.
വലിയ നോമ്പിന്റെ സമാപനം കുറിച്ച് കൊണ്ട് യേശുവിന്റെ ഉത്ഥാനം കൊണ്ടാടുന്ന ഉയിർപ്പ് തിരുനാൾ ആഘോഷങ്ങൾ ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിക്കും. ദിവ്യബലിയും  ഉയിർപ്പിന്റെ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും. ദിവ്യബലിക്ക് ശേഷം ഈസ്റ്റർ എഗ്ഗ് വിതരണവും ഉണ്ടായിരിക്കും.
ഇന്ന് ഓശാന ഞായർ മുതൽ ഈസ്റ്റർ വരെയുള്ള വിശുദ്ധവാരത്തിലെ എല്ലാ ശുശ്രൂഷകൾക്കും മുഖ്യ കാർമ്മികനാവുന്നത് മോൺസിഞ്ഞോർ മാത്യു ചൂരപ്പൊയ്കയിൽ ആയിരിക്കും. എല്ലാ ശുശ്രൂഷകളും സെൻറ്. ആന്റണീസ് ദേവാലയത്തിൽ ആയിരിക്കും നടക്കുന്നത്. വിശുദ്ധ വാരത്തിലെ എല്ലാ ശുശ്രൂഷകളിലും പങ്ക് ചേർന്ന്  ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നു..
ദേവാലയത്തിന്റെ വിലാസം –
ST. ANTONY’ S CHURCH,
DUNKERY RAD,
PORTWAY, WYTHENSHAWE,
M22 0WR.
കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക –
ബിജു ആന്റണി – 07809295451
ട്വിങ്കിൾ ഈപ്പൻ – 07988428996
സുനിൽ കോച്ചേരി – 07414842481.

Leave A Reply

Your email address will not be published.