Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങൾ വർണാഭമായി..

മാഞ്ചസ്റ്റർ:- യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ വിഥിൻഷോ ഡാൻഡെലിയൻ കമ്യൂണിറ്റി ഹാളിൽ വച്ച് വർണാഭമായി. ഓഖി ദുരിതത്തിൽ വേർപിരിഞ്ഞ സഹോദരങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ച് ഒരു മിനിറ്റ് എല്ലാവരും എഴുന്നേറ്റ് നിന്ന് മൗനമാചരിച്ച ശേഷമാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.   ജോയിന്റ് സെക്രട്ടറി
സജി സെബാസ്റ്റ്യൻ ചടങ്ങിന് സ്വാഗതം ആശംസിച്ചു.  എം.എം സി.എ പ്രസിഡന്റ് അലക്സ് വർഗീസ് ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് ജോബി മാത്യു ആശംസ നേർന്നു. വൈസ് പ്രസിഡന്റ് ഹരികുമാർ. പി.കെ, സെക്രട്ടറി ജനീഷ് കുരുവിള, ട്രഷറർ സാബു ചാക്കോ മറ്റ് കമ്മിറ്റിയംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു
.
കൾച്ചറൽ കോഡിനേറ്റർ ലിസി എബ്രഹാം അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികൾ കാണികളുടെ  കൈയ്യടികൾ ഏറ്റ് വാങ്ങി. ദിയ തോമസ്, ഏഞ്ചൽ എബ്രഹാം എന്നീ മിടുക്കികൾ അവതാരകരായിരുന്നു. ക്രിസ്തുമസ് നേറ്റിവിറ്റി പ്ലേയോടെ കൾച്ചർ പരിപാടികൾ ആരംഭിച്ചു. ടീം എം.എം.സി.എ കമ്മിറ്റിയംഗങ്ങൾ കരോൾ പാട്ടുകളുമായി വേദിയിലെത്തി. തുടർന്ന് ജെയ്സ് ബൈജു, ലിയ സ്റ്റീഫൻ, ഇസബെൽ മിന്റോ, ജോസ് ലിൻ സായ്,  സില്ലാ സാബു, സെഫാനിയ ജിജി, നിക്കി ഷിജി, പ്രീതാ മിന്റോ, ഇമ്മാനുവേൽ, റോയ്, ജനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നൃത്തവും ഗാനവുമായി കാണികളുടെ മനം കവർന്ന പ്രകടനമായിരുന്നു കാണാൻ കഴിഞ്ഞത്. കലാപരിപാടികൾക്ക് ശേഷം സെക്രട്ടറി ജനീഷ് കുരുവിള നന്ദി പ്രകാശിപ്പിച്ചതോടെ യോഗ നടപടികൾ അവസാനിച്ചു.
തുടർന്ന്  സിന്ധൂർ കാറ്ററിംഗ് ഒരുക്കിയ വിഭവ സമൃദ്ധമായ ക്രിസ്മസ് ഡിന്നർ ഭക്ഷിച്ച്, പരസ്പരം സ്നേഹവും, സൗഹാർദ്ദവും പങ്കുവച്ച്, പുതിയ വർഷത്തിലേക്ക് നന്മകളും ആശംസകളും  കൂടി നേർന്നതോട് കൂടി   എം.എം.സി.എയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷം സമാപിച്ചു.
ശബ്ദവും വെളിച്ചവും ക്രമീകരിച്ചിരുന്നത് ജോജോയും, മനോഹരമായി വേദിയും  ഹാളും ഡെക്കറേഷൻ ചെയ്തത് ബിനോ ജോസും ആയിരുന്നു. ആഘോഷ പരിപാടികൾ വിജയിപ്പിച്ച എല്ലാവർക്കും ടീം എം.എം.സി.എയുടെ പേരിൽ സെക്രട്ടറി ജനീഷ് കുരുവിള നന്ദി രേഖപ്പെടുത്തി.
കൂടുതൽ ഫോട്ടോകൾ കാണുവാനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക:-

Leave A Reply

Your email address will not be published.