Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മാഞ്ചസ്റ്ററിൽ അയ്യപ്പപൂജയും, മകരസംക്രാന്തി ഉത്സവവും ജനുവരി 13 ശനിയാഴ്ച….

മാഞ്ചസ്റ്റർ :- ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ മാഞ്ചസ്റ്റർ രാധാകൃഷ്ണ ക്ഷേത്രത്തിൽ വച്ച് വിപുലമായ പരിപാടികളോടെ മകര സംക്രാന്തി ഉത്സവം ആഘോഷിക്കുന്നു. ജനുവരി 13 ശനിയാഴ്ച ഉച്ചകഴിഞ്ഞ്  3 മണിക്ക്  നെറ്റിപ്പട്ടം കെട്ടിയ മണികണ്ഡൻ എന്ന ഗജവീരനെ എഴുന്നള്ളിച്ച്, ചെണ്ടയുടേയും മറ്റ് വാദ്യമേളങ്ങളുടേയും അകമ്പടിയോടെ കൊടിമര പൂജ ആരംഭിക്കുന്നതോടെ  ഉത്സവത്തിന് തുടക്കം കുറിക്കും. പൂജാരി പ്രസാദ് ഭട്ട് പൂജാ കർമ്മങ്ങൾക്ക് നേതൃത്വം കൊടുക്കും. തുടർന്ന് ഭജന ആരംഭിക്കും. അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ അഭിഷേകം, വിളക്ക് പൂജ, പുഷ്‌പാഞ്ജലിയും അർച്ചനയും, പടിപൂജ എന്നിങ്ങനെയാണ് ക്ഷേത്രത്തിലെ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രശസ്ത കീബോർഡ് ആർട്ടിസ്റ്റ് മുകേഷ് കണ്ണൻ, സിനിമാരംഗത്ത് പ്രവർത്തിച്ചിട്ടുള്ള ഗണേഷ് കുംബ്ലെ, സന്ദീപ്
പോപ്റ്റ്കർ, തുടങ്ങിയവർ തബലയിലും, തുളസി ഹരിദാസ് ഹാർമോണിയം, കലേഷ് ഭാസ്‌കരൻ, തുളസി ഹരിദാസ് തുടങ്ങിയവർ ഭജനക്ക് നേതൃത്വം കൊടുക്കും.
ഭക്ത ജനങ്ങൾക്ക് അയ്യപ്പ ദർശനത്തിനും ക്ഷേത്രത്തിലെ മറ്റ് വഴിപാടുകൾക്കും അവസരമുണ്ടായിരിക്കും. തുടർന്ന് അന്നദാനം ആരംഭിക്കും.
യു കെയിലുള്ള എല്ലാ അയ്യപ്പഭക്തൻമാരേയും ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി   ഹിന്ദു കമ്യൂണിറ്റിക്ക് വേണ്ടി പ്രസിഡന്റ് ഗോപകുമാർ  സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:-
ഗോപകുമാർ – O7932672467
ക്ഷേത്രത്തിന്റെ വിലാസം:-
SRI RADHAKRISHNA TEMPLE,
BRUNSWICK ROAD,
WITHINGTON,
MANCHESTER,
M20 4QB.

Leave A Reply

Your email address will not be published.