Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മാഞ്ചസ്റ്റര്‍ സെന്‍റ് മേരീസ് മലങ്കര കത്തോലിക്കാ ചാപ്ലെയിന്‍സില്‍ വിശുദ്ധവാരാചരണം

മാഞ്ചസ്റ്റര്‍ : ലിവര്‍പൂള്‍, ഷെഫീല്‍ഡ് മാഞ്ചസ്റ്റര്‍ ചാപ്ലെയിന്‍സികളിലുള്ള വിശ്വാസികള്‍ക്കായി വിശുദ്ധവാരാചരണ ശുശ്രൂഷകള്‍ രണ്ട് സ്ഥലങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ തിരുക്കര്‍മ്മങ്ങള്‍ക്ക് യൂറോപ്പിന്‍റെയും ഓഷ്യാനയുടെയും ചുമതലയുള്ള അപ്പസ്തോലിക് വിസിറ്റേറ്റര്‍ യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് നേതൃത്വം നല്‍കും. കുര്‍ബാനയുടെ പരിസമാപ്തിയില്‍ മലങ്കര കത്തോലിക്കാ സഭയുടെ യുവജനപ്രസ്ഥാനമായ എം.സി.വൈ.എം.-ന്‍റെ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങള്‍ക്ക് അഭിവന്ദ്യ പിതാവ് തിരിതെളിക്കും.
ഓശാന, ദു:ഖവെള്ളി, ഉയര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ നോര്‍ത്തെന്‍ഡിലുള്ള സെന്‍റ് ഹില്‍ഡ് ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു. ഓശാനയുടെ ശുശ്രൂഷകള്‍ 25ന് ഉച്ചക്ക് 2 മണിക്കും ദു:ഖവെള്ളിയുടെ ശുശ്രൂഷകള്‍ 30ന് രാവിലെ 8.30നും ഉയര്‍പ്പ് തിരുനാളിന്‍റെ ശുശ്രൂഷകള്‍ 30ന് രാത്രി 8നും ആരംഭിക്കും.

വിലാസം:

St Hilda R C Church
66 Kenworthy Lane
Manchester
M22 4EF

പെസഹായുടെ ശുശ്രൂഷകള്‍ 29ന് 4 മണിക്ക് ലിവര്‍പൂള്‍ ബ്രോഡ്ഗ്രീനിലുള്ള ആള്‍ സെയിന്‍റ്സ്  ദേവാലയത്തില്‍ ക്രമീകരിച്ചിരിക്കുന്നു.

വിലാസം:
All Saints Church
Broad Green Road
Liverpool,
L13 5SH

കഷ്ടാനുഭവ ആചരണത്തിന്‍റെ എല്ലാ ശുശ്രൂഷകളിലും വിശുദ്ധ കുര്‍ബാനയിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നു.
വിവരങ്ങള്‍ക്ക് :

ഫാ. രഞ്ചിത്ത് മഠത്തിറമ്പില്‍ (07714380575)
രാജു ചെറിയാന്‍ (07443630066)

Leave A Reply

Your email address will not be published.