Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ബ്രിട്ടീഷ് വിസക്കായുള്ള ബയോമെട്രിക് വിവരങ്ങൾ നൽകാനുള്ള കേന്ദ്രം തിരുവനന്തപുരത്തും

തിരുവനന്തപുരം: ബ്രിട്ടനിലേക്കുള്ള വിസയ്ക്കായി അപേക്ഷിക്കുന്നവർക്ക് ബയോമെട്രിക് വിവരങ്ങൾ നൽകാൻ മാസത്തിലൊരിക്കൽ തിരുവനന്തപുരത്ത് കേന്ദ്രം സജ്ജമാകുന്നു. കേരളത്തിൽ കൊച്ചിയിൽ മാത്രമാണ് ഇത്തരത്തിലൊരു സംവിധാനമുണ്ടായിരുന്നത്. മാസത്തിലൊരിക്കലാണെങ്കിലും തിരുവനന്തപുരത്ത് കേന്ദ്രം തുടങ്ങാനുള്ള തീരുമാനം വിസ നടപടിക്രമങ്ങൾ കൂടുതൽ എളുപ്പത്തിലാക്കാൻ സഹായിക്കും.

തിരുവനന്തപുരത്തെ വിസ കേന്ദ്രം തിരഞ്ഞെടുക്കുന്നതിനായി വിഎഫ്എസ് ഗ്ലോബലിൻ്റെ ടെംപററി എൻറോൾമെൻറ് ലൊക്കേഷൻ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സേവനമുപയോഗിക്കാൻ വിസ ഫീസിന് പുറമെ 4566 രൂപ അധികമായി നൽകണം.

രാവിലെ ഒമ്പതു മണി മുതൽ വൈകിട്ട് മൂന്നു മണി വരെയാണ് കേന്ദ്രത്തിൻ്റെ പ്രവർത്തന സമയം. വ്യക്തികൾക്കും, കോർപ്പറേറ്റ് ടൂർ സംഘങ്ങൾക്കും, സിനിമ, കലാപരിപാടികൾക്കുള്ള സംഘങ്ങൾക്കും ഇവിടെ വിസയ്ക്കായി അപേക്ഷിക്കാം.

കേന്ദ്രത്തിൻ്റെ വിലാസം: ടി.സി. 2/2408-3 ഫസ്റ്റ് ഫ്ലോർ, ഏഷ്യാറ്റിക് ബിസിനസ് സെന്റർ, ആറ്റിൻകുഴി, കഴക്കൂട്ടം, തിരുവനന്തപുരം: 695581

Leave A Reply

Your email address will not be published.