Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ബ്രിട്ടനിലെ താപനില വര്‍ദ്ധിക്കുന്നു. ഇന്നലെ യുകെയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസാണ്

ബ്രിട്ടനിലെ താപനില വര്‍ദ്ധിക്കുന്നു. ഇന്നലെ യുകെയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 25 ഡിഗ്രി സെല്‍ഷ്യസാണ്. ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനിലയും ഇതാണ്. സാധാരണയായി ഏപ്രില്‍ മാസങ്ങളില്‍ ഉണ്ടാകുന്ന ലഭിക്കുന്ന ചൂടിനേക്കാളും ഉയര്‍ന്ന താപനിലയാണ് ഇത്തവണ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡിഗ്രി സെല്‍ഷ്യസാണ് ഇംഗ്ലണ്ടിലെ സൗത്ത്-ഈസ്റ്റ് പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ശരാശരി താപനില. ചൂട് വര്‍ദ്ധിക്കുന്നതോടെ ബീച്ചുകളിലും പാര്‍ക്കുകളിലുമുള്ള ജനത്തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്.

ശനിയാഴ്ച്ച പല സ്ഥങ്ങളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഞായറാഴ്ച്ചയോടെ പൂര്‍ണമായും ചൂടേറിയ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ മാറുമെന്നും മെറ്റ് ഓഫീസ് അറിയിപ്പില്‍ വ്യക്തമാക്കി. അന്തരീക്ഷ താപനിലയിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് ഈ മാസം മുഴുവന്‍ തുടരാനാണ് സാധ്യതയെന്ന് വിദ്ഗദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. എഥന്‍സിലെയും റോമിലെയും താപനിലയെക്കാളും ഉയര്‍ന്ന താപനിലയാണ് യുകെയുടെ പല ഭാഗങ്ങളിലും ഇപ്പോള്‍ ലഭ്യമാകുന്നത്.

Leave A Reply

Your email address will not be published.