Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ബുദ്ധിമാന്ദ്യമുള്ള ഫലസ്തീനിയെ വെടിവെച്ചു കൊലപ്പെടുത്തി: വീണ്ടും ഇസ്രാഈല്‍ ക്രൂരത

ബെത്ലഹേം: അധിനിവിഷ്ട ഫലസ്തീനിലെ ഹെബ്രോണില്ബുദ്ധിമാന്ദ്യമുള്ള ഫലസ്തീന്യുവാവിനെ ഇസ്രാഈല്സേന വെടിവെച്ചു കൊലപ്പെടുത്തി. ബാബുല്സാവിയയില്ഫലസ്തീന്പ്രതിഷേധ റാലിക്കിടെയാണ് മുഹമ്മദ് സൈന്അല്ജബരിയെന്ന 24കാരനെ ഇസ്രാഈല്പട്ടാളക്കാര്കൊലപ്പെടുത്തിയത്. വെടിയേറ്റ അല്ജബരിയെ ഹെബ്രോണ്ആസ്പത്രിയില്എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ബുദ്ധിമാന്ദ്യമുള്ള യുവാവിന് സംസാരശേഷിയുണ്ടായിരുന്നില്ലെന്ന് അല്ജബരിയുടെ അമ്മാവന്അബൂ നാസിര്പറഞ്ഞു. ഇസ്രാഈല്തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ ഫലസ്തീനികള്നടത്തിയ പ്രതിഷേധ പരിപാടിക്കിടെയാണ് അല്ജബരിക്ക് വെടിയേറ്റത്. നിര്മാണത്തൊഴിലാളിയായിരുന്ന അദ്ദേഹത്തിന് നാലു വയസുള്ള കുട്ടിയുണ്ട്. ശാരീരിക അവശതകള്ക്കിടയിലും ഇസ്രാഈല്വിരുദ്ധ പ്രതിഷേധ പരിപാടികള്നടക്കുന്ന സ്ഥലങ്ങളില്അല്ജബരി എത്തുമായിരുന്നു. ഫലസ്തീനികളെ ഏറെ സ്നേഹിച്ച വ്യക്തിയായിരുന്നു അദ്ദേഹമെന്ന് അബൂ നാസിര്പറയുന്നു.നഗരത്തിലേക്ക് ഇസ്രാഈല്പട്ടാളക്കാര്കയറുമ്പോഴെല്ലാം അല്ജബരി അസ്വസ്ഥനാകാറുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓര്ക്കുന്നു.

സൈന്യത്തിനുനേരെ പ്രതിഷേധക്കാര്ബോംബെറിയാന്ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്ന് ഇസ്രാഈല്സൈനിക വക്താവ് പറഞ്ഞു. അല്ജബരിയുടെ കൈയിലും ബോംബുണ്ടായിരുന്നുവെന്നാണ് ഇസ്രാഈല്വാദം. അല്ജബരിയുടെ ഖബറടക്ക ചടങ്ങില്നൂറുകണക്കിന് ഫലസ്തീനികള്പങ്കെടുത്തു. ജറൂസലമിനെ ഇസ്രാഈല്തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിനെതിരെ ഫലസ്തീനില്എല്ലാ വെള്ളിയാഴ്ചകളിലും പ്രതിഷേധം ശക്തമാണ്.

Leave A Reply

Your email address will not be published.