Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഫ്രാൻസിൽ മൂന്നു വയസു മുതൽ സ്കൂൾ പഠനം നിർബന്ധമാക്കുന്നു

പാരീസ്: ഫ്രാൻസിൽ മൂന്നു വയസു മുതൽ സ്കൂൾ പഠനം നിർബന്ധമാക്കാൻ ഇമ്മാനുവൽ മാക്രോണ്‍ സർക്കാർ തീരുമാനിച്ചു. നിലവിൽ ആറു വയസു മുതൽ മാത്രമാണ് സ്കൂൾ പഠനം നിർബന്ധമായിട്ടുള്ളത്.

1989 മുതലാണ് മൂന്നു വയസു മുതൽ പ്രീ സ്കൂളിൽ ചേർക്കാമെന്ന നിയമം വന്നത്. എന്നാൽ, ഇതു നിർബന്ധിതമായിരുന്നില്ല. സൗജന്യമായതിനാൽ മിക്കവരും ഈ പ്രായത്തിൽ തന്നെ കുട്ടികളെ ചേർക്കുകയും ചെയ്യുന്നു.

2019 സെപ്റ്റംബറിലാണ് അടുത്ത സ്കൂൾ വർഷം ആരംഭിക്കുക. അന്നു മുതൽ മൂന്നു വയസിലെ സ്കൂളിംഗ് നിർബന്ധമാക്കുന്ന നിയമം പ്രാബല്യത്തിൽ വരും.

പ്രീ സ്കൂളുകൾ ഡേ കെയറുകൾ മാത്രമായി ഒതുങ്ങാതിരിക്കാനും സ്കൂളുകൾ യഥാർഥ സമത്വം ഉറപ്പാക്കുന്ന ഇടങ്ങളാക്കി മാറ്റാനുമാണ് ഇത്തരമൊരു തീരുമാനത്തിനു പിന്നിലെന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Leave A Reply

Your email address will not be published.