Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഫേസ്ബുക്ക് അംഗമാകാൻ ആധാർ വേണ്ട പക്ഷെ ആധാറിൽ ഉള്ള പേര് വേണം

ഫേസ്ബുക്ക് ഉദ്ദേശം വ്യാജന്മാരെ തടയുക തന്നെ

ഫേസ്‍ബുക്ക് അക്കൗണ്ട്‌ തുടങ്ങാൻ ആധാർ വേണം എന്നത് മാധ്യമങ്ങൾ പടച്ചുവിട്ടത് എങ്കിലും ഉദ്ദേശം ഫെക്കന്മാരെ തടയുക എന്നത് പറയാതെ പറഞ്ഞു ഫേസ്ബുക്ക് അധികൃതർ.

വിശദീകരണം ഫേസ്ബുക്ക് ഔദ്യോഗികമായി പോസ്റ്റ്‌ ചെയ്തു.
ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ വേണം എന്ന തരത്തിലുള്ള വാര്‍ത്തകൾ നിഷേധിച്ചാണ് ഫേസ്ബുക്ക് പോസ്റ്റുചെയ്തത്.അവരുടെ ബ്ലോഗ് പോസ്റ്റിലൂടെയാണ് ഫേസ്ബുക്ക് ഈ വാര്‍ത്ത നിഷേധിച്ചത്.തങ്ങള്‍ ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുകയോ,ആധാര്‍ വിവരങ്ങള്‍ ഞങ്ങളുടെ സൈറ്റില്‍ ലോഗിന്‍ ചെയ്യാന്‍ അത്യവശ്യമോ എന്ന ചോദ്യത്തിന് ‘അല്ല’എന്ന് ഫേസ്ബുക്ക് പറയുന്നു. 

എന്നാല്‍ നിങ്ങളുടെ ആധാര്‍ പേര് അക്കൗണ്ട് തുറക്കുമ്പോള്‍ സ്വീകരിക്കുന്നത് നല്ലതായിരിക്കും എന്നാണ് നിലപാട് ആണ്‌ എടുത്തത് കാരണമായി പറയുന്നത് അത് നിങ്ങളെ തിരിച്ചറിയാന്‍ നിങ്ങളുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും എളുപ്പം സാധിക്കും എന്ന് മാത്രമാണ് ഉദ്ദേശിച്ചത് എന്നാണ് ഫേസ്ബുക്ക് ബ്ലോഗ് പോസ്റ്റില്‍ പറയുന്നത്.
ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങാന്‍ ആധാര്‍ നിര്‍ബന്ധം എന്ന നിലയിലായിരുന്നു ഇന്നലെ വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നത്. ഇത് വലിയ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് രംഗത്ത് എത്തിയത് ഇതിലും ഫേസ്ബുക്ക് ഉദ്ദേശിയ്ക്കുന്നത് വ്യാജ അക്കൗണ്ടുകൾ തടയുക എന്നത് തന്നാണ്.

Leave A Reply

Your email address will not be published.