Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഫിഫ 21 – ടീസർ റിലീസ്

ഫിഫ 21 ന്റെ ടീസർ കഴിഞ്ഞ ആഴ്ച റിലീസ് ആയി. ഇ എ സ്പോർട്സിന്റെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗേമുകളിൽ ഒന്നായ ഫിഫയുടെ പുതിയ എഡിഷന്റെ റ്റീസർ പക്ഷെ അമേരിക്കൻ ഫുട്‍ബോൾ വീഡിയോ ഗെയിം സീരിയസായ മാഡൻ 21 ന്റെ കൂടെ കൂട്ടിച്ചേർത്താണ് ഇറക്കിയത്. ഇത് ഫിഫയുടെ കടുത്ത ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

ഫീൽ ദി നെക്സ്റ്റ് ലെവൽ എന്ന ടാഗ്‌ലൈനുമായി പുറത്തിറങ്ങുന്ന ഈ ഗെയിം പുത്തൻ ഗ്രാഫിക്സുകളും ഫിഫ 20 യുടെ പ്രേശ്നങ്ങൾ പരിഹരിച്ചുമായിരിക്കും ഗെമേഴ്സിന്റെ മുന്നിലേക്ക് എത്തുക എന്നാണ് പ്രതീക്ഷ. ഈ വര്ഷം ഒക്ടോബർ 9 ന് ഗെയിം പി എസ് 4 , എക്സ് ബോക്സ് , പി സി എന്നീ പ്ലാറ്റുഫോമുകളിൽ റിലീസ് ചെയ്യും. പി എസ് ഫൈവ് , എക്സ് ബോക്സ് സീരീസ് എക്സ് എന്നീ ന്യൂ ജെൻ കൺസോളുകൾ ഇറങ്ങിയാൽ ഡ്യൂവൽ എന്റിറ്റിലേമെൻറ് എന്ന ടെക്നോളജി വഴി പി എസ് 4 ലോ, എസ്സ് ബോക്സ് വണ്ണിലോ ഗെയിം വാങ്ങിയവർക്ക് ഫ്രീ അപ്ഗ്രേഡ് ചെയ്യാനുള്ള ഓപ്ഷനും ഇ എ സ്പോർട്സ് നൽകുന്നുണ്ട്. പ്രീ ഓർഡർ ചെയ്യുന്നവർക്ക് ഒക്ടോബര് ആറിന് തന്നെ ഗെയിം കളില്ലാം ഫൈഫ റിലീസുകളിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് ഇതിലെ ഗെയിം കവർ ആരായിരിക്കും എന്നത്. മെസ്സിയും റൊണാൾഡോയും അടക്കി വാണിരുന്ന വർഷങ്ങൾക്ക് ശേഷം, കഴിഞ്ഞ വര്ഷം ഹസാഡ് ആയിരുന്നു കവർ മോഡൽ ആയി വന്നത്. എന്നാൽ ഇത്തവണ അത് എംബാപ്പയോ, ഡി ബ്രൂയ്നെയോ ആവാനാണ് സാധ്യത.

കുറച്ചു പുതിയ ഫീച്ചറുകൾ ഇ എ പുറത്തുവിട്ടിട്ടുണ്ട്. അതിൽ അത്യത്തേതാണ് കൺട്രോളർ ഹാപ്റ്റിക്സ്. കൺട്രോളറിലുടെ തന്നെ കളിയുടെ ഫീൽ കിട്ടുന്ന തരത്തിൽ വൈബ്രേഷനുകളും ഒക്കെയായി ഫീഡ്ബാക്ക് തരുന്ന സിസ്റ്റമാണിത്. പി എസ് ഫൈവിന്റെ കൂടെ വരുന്ന ഡ്യൂവൽ ഷോക് കൺട്രോളറിലുടെയാവും ഇതിന്റെ പൂർണ സവിശേഷത ലഭിക്കുക. ലൈറ്റിംഗും റെന്ഡറിങ്ങും വഴി കൂടുതൽ റിയലിസം കൊണ്ടുവരുന്നുണ്ട്. 8 കെ റെസൊല്യൂഷനും കൊണ്ടുവരുന്നുണ്ട്. ഓഫ് ബോള് ഹ്യൂമനിസഷൻ വഴി പ്ലയെർ ബിഹേവിയർ ഒക്കെ റിയാലിസ്റ് ആകും എന്നാണ് ഇ എ പറയുന്നത്. 89 ആം മിനുട്ടിൽ ഷിൻ പാഡ് ശരിയാക്കി പാസ്സിനായി ആർത്തു വിളിക്കുന്ന പ്ലയെർനെ ഒക്കെ നമ്മുക്ക് കാണാം. കൂടാതെ മഴയും മഞ്ഞുമൊക്കെ റിയലിസ്റ്റിക് ആയി തന്നെ ഗെയിമിൽ ഉണ്ടാവും എന്നാണ് ഫിഫ അവകാശ പ്പെടുന്നത്. നെക്സ്റ്റ് ലെവൽ അറ്റ്മോസ്ഹിയർ എന്ന ടാഗിൽ കാണികളെ കാണിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ വേറെ ലെവൽ റിയലിസം ആണ് ഇതിലൂടെ കൊണ്ടുവരുന്നത്.

വരും മാസങ്ങളിൽ ഫിഫയുടെ കൂടുതൽ വിവരങ്ങൾ ഇ എ പുറത്തുവിടും എന്ന പ്രതീക്ഷിക്കാം. ഫീൽ ദി നെക്സ്റ്റ് ലെവൽ എന്ന ടാഗ്‌ലൈനുമായി പുറത്തിറങ്ങുന്ന ഈ ഗെയിം പുത്തൻ ഗ്രാഫിക്സുകളും ഫിഫ 20 യുടെ പ്രേശ്നങ്ങൾ പരിഹരിച്ചുമായിരിക്കും ഗെമേഴ്സിന്റെ മുന്നിലേക്ക് എത്തുക എന്നാണ് പ്രതീക്ഷ.

Leave A Reply

Your email address will not be published.