Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഫഹദ് ഫാസിലും അമല പോളും ചോദ്യംചെയ്യലിന് ഹാജരായില്ല.

തിരുവനന്തപുരം ∙ വാഹന റജിസ്ട്രേഷൻ തട്ടിപ്പുകേസിൽ ചലച്ചിത്ര താരങ്ങളായ ഫഹദ് ഫാസിൽ, അമലാ പോൾ എന്നിവർ ചോദ്യംചെയ്യലിന് ഹാജരായില്ല. ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകുന്നതിന് കൂടുതൽ സമയം വേണമെന്ന് അമല അഭിഭാഷകൻ മുഖേന ആവശ്യപ്പെട്ടു. ഷൂട്ടിങ് തിരക്കുകൾ ചൂണ്ടിക്കാട്ടിയാണ് അമല പോൾ കൂടുതൽ സമയം ആവശ്യപ്പെട്ടത്.

ഇതോടെയാണ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കേസെടുക്കുന്നതിന് മുന്‍പും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇരുവരുമെത്തിയിരുന്നില്ല. അതിനാല്‍ ഇന്ന് ഹാജരാകുമോയെന്നും ക്രൈംബ്രാഞ്ചിന് വ്യക്തതയില്ല. ഹാജരായാല്‍ ഐ.ജി. എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാവും ചോദ്യം ചെയ്യല്‍. അതേസമയം സമാനവകുപ്പില്‍ കേസെടുത്ത സുരേഷ് ഗോപിയെ വ്യാഴാഴ്ച ചോദ്യം ചെയ്യും. മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മൂന്നാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു. എന്നാല്‍ 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവാനും ആവശ്യപ്പെട്ടു. അതുപ്രകാരമാണ് വ്യാഴാഴ്ച ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയാറെടുക്കുന്നത്.

ഇരുവരും ഓരോ കാർ റജിസ്റ്റർ ചെയ്തിരിക്കുന്നത് പുതുച്ചേരിയിലെ വ്യാജ മേൽവിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങൾ നികുതി വെട്ടിച്ചെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതേസമയം, വാഹന റജിസ്‌ട്രേഷൻ കേസിൽ ഫഹദ് ഫാസിൽ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ചോദ്യം ചെയ്യലിനു ചൊവ്വാഴ്ച ഹാജരാകണമെന്നു ക്രൈം ബ്രാഞ്ച് നോട്ടിസ് നൽകിയിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു മുൻകൂർ ജാമ്യാപേക്ഷ. ജാമ്യാപേക്ഷ ബുധനാഴ്ചയാണ് പരിഗണിക്കുന്നത്.

കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി സുരേഷ് ഗോപി ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ മൂന്നാഴ്ചത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടിരുന്നു.

Leave A Reply

Your email address will not be published.