Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മറ്റൊരു താരം കൂടി വെട്ടില്‍

ഫഹദിനും അമലക്കും പിന്നാലെ

നികുതി ലാഭിക്കാന്‍ മലയാള താരങ്ങളായ ഫഹദ് ഫാസില്‍, അമല പോള്‍, സുരേഷ് ഗോപി തുടങ്ങിയവര്‍ പുതുച്ചേരിയില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് വെട്ടിലായിരുന്നു. താരങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുക്കുകയും ഇവരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മറ്റൊരു താരം കൂടി പുതുച്ചേരി രജിസ്‌ഷ്രേന്‍ വിവാദത്തില്‍ കുരുങ്ങി. ആറ് കോടി രൂപ വില വരുന്ന ലംബോര്‍ഗിനി അവെന്റെദര്‍ എസ് റോഡ്‌സ്റ്റര്‍ എന്ന വാഹനമാണ് ഈ താരം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

കന്നഡ സിനിമയിലെ യുവതാരമായ ദര്‍ശനാണ് ഏറ്റവുമൊടുവില്‍ നികുതി വെട്ടിപ്പിന് വിവാദത്തിലായിരിക്കുന്നത്. ഇയാള്‍ക്കെതിരെ കര്‍ണാടക സര്‍ക്കാരിന്റെ വാഹന രജിസ്‌ട്രേഷന്‍ വിഭാഗം അന്വേഷണം തുടങ്ങി. ദര്‍ശന്റെ ലംബോര്‍ഗിനി കര്‍ണാടയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ വാഹനവിലയുടെ 18 ശതമാനം നികുതിയും മറ്റ് നികുതികളും സെസും അടയ്‌ക്കേണ്ടി വരുമായിരുന്നു. എന്നാല്‍ വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ വന്‍ തുകയാണ് ദര്‍ശന്‍ ലാഭം നേടിയത്.

സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സംസ്ഥാനത്ത് നികുതി അടയ്‌ക്കേണ്ടതില്ല. ഒരു വര്‍ഷത്തിന് ശേഷം രജിസ്‌ഷ്രേന്‍ സംസ്ഥാനത്തേക്ക് മാറ്റേണ്ടതുണ്ട്. നികുതി വെട്ടിച്ച് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹന ഉടമകള്‍ക്കെതിരെ കേരളം നടപടി ശക്തമാക്കിയ സാഹര്യത്തില്‍ കര്‍ണാടകവും നടപടി ശക്തമാക്കിയിരിക്കുകയാണ്. ദര്‍ശന്റെ കാര്‍ ഉള്‍പ്പെടെ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കാറുകളുടെ പട്ടിക കര്‍ണാടക സര്‍ക്കാര്‍ തയ്യാറാക്കി.

Leave A Reply

Your email address will not be published.