Take a fresh look at your lifestyle.

പ​ടം പി​ടി​ക്കാ​ൻ ന​സ്രി​യ​യും

മ​ല​യാ​ളി​ക​ളു​ടെ സ്വ​ന്തം ന​സ്രി​യ നി​ർ​മാ​താ​വാകു​ന്നു. അ​മ​ൽ​നീ​ര​ദും ഫ​ഹ​ദ് ഫാ​സി​ലും ഇ​യ്യോ​ബി​ന്‍റെ പു​സ്ത​കം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​നാ​ണ് ന​സ്രിയ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉ​ട​ൻ​ത​ന്നെ വാ​ഗ​മ​ണ്ണി​ൽ ആ​രം​ഭി​ക്കും.

ഐ​ശ്വ​ര്യ രാ​ജേ​ഷാ​ണ് നാ​യി​ക. അ​ൻ​വ​ർ റ​ഷീ​ദ് എ​ന്‍റ​ർ​ടെ​യി​ൻ​സി​നൊ​പ്പ​മാ​ണ് ന​സ്രി​യ നി​ർ​മാ​ണ പ​ങ്കാ​ളി​യാ​കു​ന്ന​ത്. നി​ല​വി​ൽ അ​ൻ​വ​ർ റ​ഷീ​ദ് ചി​ത്ര​മാ​യ ട്രാ​ൻ​സി​ൽ ഫ​ഹ​ദ് അ​ഭി​ന​യി​ച്ചു​വ​രി​ക​യാ​ണ്. ഈ ​ചി​ത്ര​ത്തി​ന്‍റെ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് അ​മ​ൽ നീ​ര​ദാ​ണ്.ട്രാ​ൻ​സി​ന്‍റെ ആ​ദ്യ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കിക്ക​ഴി​ഞ്ഞാ​ൽ അ​മ​ൽ​നീ​ര​ദും ഫ​ഹ​ദും പു​തി​യ ചി​ത്ര​ത്തി​ലേ​ക്ക് നീ​ങ്ങും.

അ​മ​ൽ നീ​ര​ദ് ചി​ത്രം പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷ​മാ​കും ഫ​ഹ​ദ് ട്രാ​ൻ​സി​ന്‍റെ അ​വ​സാ​ന ഷെ​ഡ്യൂ​ളി​ലേ​ക്ക് ക​ട​ക്കു​ക. ഇ​തി​നി​ടെ ത​ന്‍റെ അ​ര​ങ്ങേ​റ്റ ചി​ത്രം ബി​ഗ് ബി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യി ബി​ലാ​ൽ എ​ന്ന ചി​ത്ര​വും അ​മ​ൽ നീ​ര​ദ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Leave A Reply

Your email address will not be published.