Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

പ്രൊഫസ്സർ ഡിങ്കനായി ദിലീപ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്‌

രാമലീലയുടെ വമ്പൻ വിജയത്തിന് പിന്നാലെ വരുന്ന കുമ്മാരസംഭവത്തിന് ശേഷം ദിലീപ് അഭിനയിക്കുന്ന പ്രൊഫസർ ഡിങ്കന്റെ രണ്ടാം ഘട്ടം ചിത്രീകരണ ചർച്ചകൾ ആരംഭിച്ചു.

ഈ ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം ഫെബ്രുവരിയിൽ ആണ്‌ ആരംഭിക്കുന്നത്. ചിത്രീകരണത്തിന് മുമ്പുള്ള ചർച്ചകൾക്കായി സംവിധായകൻ രാമചന്ദ്ര ബാബു, നിർമ്മാതാവ് സനൽ,തിരക്കഥാകൃത് റാഫി എന്നിവർ ദിലീപിനെ കാണാൻ എത്തി.ഈ ചിത്രവും ബോക്സോഫിസിൽ വമ്പൻ ഹിറ്റ് ആകുവാനുള്ള ഒരുക്കങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. ദിലീപിനെതിരെയുള്ള കേസ്സ് മൂലം മാനസികമായി വലിയ വേദനയിൽ ഉള്ള ദിലീപ് പുതിയ ചിത്രങ്ങളുടെ ഷൂട്ടിങ്ങ് ആണ്‌ സന്തോഷം നൽകുന്നത്.

സിനിമാമേഖലയിൽ പല വമ്പൻ നിർമ്മാതാക്കളുടെയും വിതരണക്കാരുടെയും ശത്രുത നേരിടുന്ന ദിലീപ് തനിക്കെതിരെയുള്ള കേസ്സുകലിലെ സത്യം എങ്ങനെയും ബോധ്യപ്പെടുത്താനുള്ള നടപടികളും നടത്തുമ്പോൾ താൻ ഏറ്റ ചിത്രങ്ങളുടെ ഷൂട്ടിങ്ങും ഒപ്പം കൊണ്ടുപോകുകയാണ്.

വീണ്ടും പുതിയ കഥകളുമായി ദിലീപിനെ സമീപിയ്ക്കുന്ന നിർമ്മാതാക്കളുടെ അഭ്യർത്ഥന നിലവിൽ ഏറ്റ ചിത്രങ്ങൾ പൂർത്തിയായ ശേഷമേ ഉണ്ടാകൂ.

Leave A Reply

Your email address will not be published.