Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

പ്രായം കൂടുമ്പോഴുള്ള വേഗക്കുറവ് ഹൃദ്രോഗം കാരണമാകാമെന്ന് പഠനം

പ്രായം വര്ധിക്കുന്നതിനനുസരിച്ച് ചലനങ്ങളിലുണ്ടാകുന്ന മാന്ദ്യം ഹൃദയ രോഗത്തിന്റെ ലക്ഷണമാവാമെന്ന് വിദഗ്ധര്‍. നടത്തം, പടികള്കയറുകയ എന്നിവയില്ബുദ്ധിമുട്ട് അനുഭവപ്പെട്ട് തുടങ്ങുന്നുണ്ടെങ്കില്അത് ഹൃദ്രോഗത്തിലേക്ക് നയിക്കുന്നതാകാമെന്ന് അമേരിക്കന്ഗെറിയാട്രിക്സ് സൊസൈറ്റിയുടെ ജേണലില്പ്രസിദ്ധീകരിച്ച ലേഖനത്തില്പറയുന്നു. പ്രായം കൂടുന്നതോടെ, നടത്തത്തിലെ ആയാസതയും ഹൃദയാരോഗ്യവും തമ്മിലുള്ള ബന്ധം വര്ധിച്ചു വരുന്നതായാണ് കണ്ടെത്തല്‍.

പ്രായമേറുന്നതിനനുസരിച്ച് നേരെ നില്ക്കുന്നതിനുള്ള കഴിവിലും പേശികളുടെ കരുത്തിലും ശരീര ശക്തിയിലും കാര്യമായ വ്യതിയാനങ്ങളുണ്ടാകാറുണ്ട്. ഇവക്ക് സമയോചിത പരിഗണന നല്കിയില്ലെങ്കില്പിന്നീട് ഭാഗികമായോ പൂര്ണമായോ ഉള്ള തളര്ച്ചയ്ക്ക് കാരണമാവാം.

ഹൃദ്രോഗത്തിന് കാരണമാകാവുന്ന പുകവലി, പ്രമേഹം, പൊണ്ണത്തടി, ശരീരം അനങ്ങാതെയുള്ള ഇരിപ്പ് തുടങ്ങിയവ നടത്തത്തിന്റെ വേഗത കുറക്കാന്കാരണമാവാറുണ്ടെന്ന് ഗവേഷകര്ചൂണ്ടിക്കാട്ടുന്നു.

ഹൃദ്യോഗം ഇല്ലാത്ത 60 വയസ്സിനു മുകളിലുള്ളവരില്നടത്തിയ പഠനത്തില്സ്വീഡനിലെ കരോലിന്സ് യൂണിവേഴ്സിറ്റിയിലെ എമറാള്ഡ് ജി ഹെയ്ലാന്റിന്റെ നേതൃത്വത്തിലുള്ള ഗവേഷകരാണ് പുതിയ കണ്ടെത്തല്നടത്തിയിരിക്കുന്നത്. ശരീര ചലനം, ആല്ക്കഹോള്ഉപയോഗം, ബോഡി മാസ് ഇന്ഡക്സ്, ചിന്തിക്കാനും തീരുമാനമെടുക്കാനുമുള്ള ശേഷി എന്നിവ പരിഗണിച്ചായിരുന്നു പഠനം. ഇതിനു പുറമെ ഇവരുടെ രക്തത്തിലെ സി റിയാക്ടീവ് പ്രോട്ടീനും (സി.ആര്‍.പി) പരിശോധനാ വിധേയമാക്കി. കൂടിയ സി.ആര്‍.പി ഹൃദ്രോഗ സാധ്യത വര്ധിപ്പിക്കുന്നു. വൃദ്ധരില്ഹൃദ്രോഗമുണ്ടാക്കുന്ന ഏറ്റവും വലിയ കാരണമാണ് കൂടിയ സി.ആര്‍.പി

Leave A Reply

Your email address will not be published.