Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

പെൺകുട്ടികൾ കൂടുതലുള്ള സ്കൂളിൽ ആൺകുട്ടികൾ മിടുക്കരാവും

ഠനത്തിൽ മകൻ പിറകിലാണോ. പെൺകുട്ടികൾ കൂടുതലുള്ള സ്കൂളിലേക്ക് അവനെ മാറ്റിയാൽ കഥ മാറിയേക്കും. നെതർലൻഡിലെ യുട്രെച്ച് സർവകലാശാലാ ഗവേഷകരാണ് എതിർലിംഗക്കാർ കൂടുതലുള്ള സ്കൂളുകളിൽ ആൺകുട്ടികൾ പഠനത്തിൽ കൂടുതൽ മികവുകാട്ടുമെന്ന് കണ്ടെത്തിയത്.

സ്കൂളിലെ പഠനാന്തരീക്ഷം ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ സ്വാധീനിക്കും. എന്നാൽ, എതിർലിംഗക്കാർ കൂടുതലുള്ളതിന്റെ ഗുണം കൂടുതൽ ലഭിക്കുന്നത് ആൺകുട്ടികൾക്കായിരിക്കും.
പഠനത്തിൽ ഉയർന്ന ഏകാഗ്രത, മികവുകാട്ടാനുള്ള പ്രചോദനം എന്നിവ കൂടുതൽ പെൺകുട്ടികൾക്കാണ്. ഇവ ആൺകുട്ടികളെ സ്വാധീനിക്കുകയും പഠനത്തിൽ കൂടുതൽ മികവുകാട്ടാൻ അവർക്ക് പ്രചോദനമാവുകയും ചെയ്യും. യുട്രെച്ച് സർവകലാശാലാ ഗവേഷകൻ മാർഗ്രിറ്റ് വാൻ ഹിക്ക് ചൂണ്ടിക്കാട്ടി.

പതിനഞ്ചിനോടടുത്ത് പ്രായക്കാരായ രണ്ടുലക്ഷത്തിലേറെ വിദ്യാർഥികളിൽ നടത്തിയ പഠനത്തിലാണ് ഗവേഷകരുടെ നിഗമനം. അറുപത് ശതമാനത്തിലേറെ പെൺകുട്ടികളുള്ള സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികൾ പഠനത്തിൽ കൂടുതൽ മികവുകാട്ടിയതായി പഠനം വ്യക്തമാക്കി. ആൺകുട്ടികൾ മാത്രമുള്ള സ്കൂളുകൾ മറ്റുള്ളവയെ അപേക്ഷിച്ച് പഠനത്തിന് ഗുണകരമല്ലെന്നും സ്കൂൾ എഫക്ടീവ്‌നസ്സ് ആൻഡ്‌ സ്കൂൾ ഇംപ്രൂവ്‌മെന്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം സ്ഥാപിക്കുന്നു.

Leave A Reply

Your email address will not be published.