Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

പുതിയ ഗതാഗത നിയമം കുവൈറ്റിൽ ഫലപ്രദം

കുവൈറ്റ് സിറ്റി: അടുത്തിടെ കുവൈറ്റിൽ പ്രാബല്യത്തിലാക്കിയ ഗതാഗതനിയമം ഫലപ്രദമാണെന്ന് ആഭ്യന്തര മന്ത്രാലയം. നിയമം കർശനമാക്കിയതോടെ ഗതാഗതമേഖലയിൽ അച്ചടക്കം വർധിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.

രണ്ടാഴ്ചമുമ്പ് മുതലാണ് കുവൈറ്റിൽ കർശനമായ ഗതാഗതനിയമം പ്രാബല്യത്തിൽ വന്നത്.  വാഹനമോടിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിക്കാത്തതും മൊബൈൽഫോൺ ഉപയോഗിക്കുന്നതും കാൽനടയാത്രക്കുള്ള പാതയിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതിനെല്ലാം കർശനനടപടികൾ സ്വീകരിക്കുന്നതാണ് പുതിയ നിയമം. വാഹനം കണ്ടുകെട്ടുക, പിഴ ഈടാക്കുക തുടങ്ങിയ ശിക്ഷനടപടികളും കുവൈറ്റിൽ ശക്തമാക്കിയിരുന്നു.

ഗതാഗതനിയമം കർശനമാക്കിയതോടെ നിയമലംഘനങ്ങളും വാഹനാപകടങ്ങളും കുറഞ്ഞതായും മന്ത്രാലയം വ്യക്തമാക്കി. അപകടനിരക്കിൽ 50% കുറവുണ്ടായതായാണ് കണ്ടെത്തൽ.

Leave A Reply

Your email address will not be published.