Take a fresh look at your lifestyle.

പിഷാരടിയുടെ പഞ്ചവർണതത്ത

​യ​റാ​മിനെയും കു​ഞ്ചാ​ക്കോ ബോ​ബ​നെയും മു​ഖ്യ ക​ഥാ​പാ​ത്ര​ങ്ങ​ളാക്കി ന​ട​നും അ​വ​താ​ര​ക​നും മോ​ണോ ആ​ക്ട് ക​ലാ​കാ​ര​നു​മൊ​ക്കെ​യാ​യ ര​മേ​ഷ് പി​ഷാ​ര​ടി സം​വി​ധാ​നം​ചെ​യ്യു​ന്ന ചി​ത്രമായ പഞ്ചവർണതത്ത റിലീസിനൊരുങ്ങി. മ​ണി​യ​ൻ​പി​ള്ള രാ​ജു പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ണി​യ​ൻ​പി​ള്ള രാ​ജു​വാ​ണ് ഈ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സ​പ്ത​ത​രം​ഗ് സി​നി​മ ഈ ​ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു.
ര​മേ​ഷ് പി​ഷാ​ര​ടി, ഹ​രി പി. ​നാ​യ​ർ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ​മൂ​ഹ​ത്തി​ലെ വ്യ​ത്യ​സ്ത ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന ര​ണ്ടു​പേ​രു​ടെ കൂ​ടി​ച്ചേ​ര​ലു​ക​ൾ. ര​ണ്ടു​പേ​രു​ടെ​യും ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​തി​ഫ​ല​ന​ങ്ങ​ളാ​ണ് ര​സാ​വ​ഹ​മാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
അ​നു​ശ്രീ​യാ​ണ് നാ​യി​ക​യാ​കു​ന്ന​ത്. ജ​നാ​ർ​ദ്ദ​ന​ൻ, സ​ലിം​കു​മാ​ർ, ധ​ർ​മ്മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ജോ​ജു ജോ​ർ​ജ്, അ​ശോ​ക​ൻ, പ്രേം​കു​മാ​ർ, മ​ണി​യ​ൻ​പി​ള്ള രാ​ജു, കു​ഞ്ച​ൻ, ബാ​ലാ​ജി, ചാ​ലി പാ​ലാ, ന​ന്ദ​നു​ണ്ണി, സാ​ജ​ൻ പ​ള്ളു​രു​ത്തി, സീ​മാ ജി. ​നാ​യ​ർ, മ​ഞ്ജു മ​റി​മാ​യം, ക​ന​ക​ല​ത തു​ട​ങ്ങി​യ​വ​ർ പ്ര​ധാ​ന താ​ര​ങ്ങ​ളാ​ണ്. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വരികൾ​ക്ക് എം. ​ജ​യ​ച​ന്ദ്ര​ൻ, നാ​ദി​ർ​ഷ എ​ന്നി​വ​ർ ഈ​ണം പ​ക​രു​ന്നു. പ്ര​ദീ​പ് നാ​യ​ർ ഛായാ​ഗ്ര​ഹ​ണ​വും വി. ​സാ​ജ​ൻ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

Leave A Reply

Your email address will not be published.