Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

മോദി പരീക്ഷണങ്ങൾ വേണ്ടന്ന് വെച്ചു വിജയ്‌ രൂപാണി വീണ്ടും ഗുജറാത്ത് നയിക്കും

പൊരുതി നേടിയ വിജയം തുടർക്കഥയാക്കാൻ ലക്ഷ്യമിട്ട് ബി.ജെപി

പൊരുതിനേടിയ വിജയം ബി ജെ പി ക്യാമ്പിൽ ആഹ്ലാദം പക്ഷെ പരീക്ഷണങ്ങൾക്ക് മുതിരാതെ ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനിയും ഉപമുഖ്യമന്ത്രിയായി നിതിന്‍ഭായ് പട്ടേലും തുടരാനാണ് അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗം തീരുമാനമെടുത്തത് .

ഗാന്ധി നഗറില്‍ ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷിയോഗമാണ് മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും തീരുമാനിച്ചത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ഗുജറാത്തിന്റെ നിരീക്ഷണ ചുമതലയുള്ള നേതാവും യോഗാധ്യക്ഷനുമായ അരുണ്‍ ജെയ്റ്റ്‍ലി പറഞ്ഞു. മറ്റു മന്ത്രിമാരുടെ കാര്യവും യോഗം ചര്‍ച്ച ചെയ്തു. 25 നോ 26 നോ സത്യപ്രതിജ്ഞയുണ്ടാകുമെന്നാണ് സൂചനകള്‍. രണ്ടാം തവണയാണ് രൂപാനി മുഖ്യമന്ത്രിയാകുന്നത്. ഇത്തവണ ജയിച്ചെങ്കിലും സീറ്റ് കുറഞ്ഞ സാഹചര്യത്തില്‍ വിജയ് രൂപാനിയെ മാറ്റിയേക്കും എന്ന് സൂചനകള്‍ ഉണ്ടായിരുന്നു.എന്നാല്‍ സംസ്ഥാന നേതാക്കളില്‍ ഭൂരിഭാഗവും രൂപാനിക്കൊപ്പം നിന്നു. പുറമെ ദേശീയ അധ്യക്ഷന്‍ അമിത് ഷായോടുള്ള അടുപ്പവും പൊതുസമ്മതരായ ബനിയ വിഭാഗക്കാരന്‍ എന്നതും രൂപാനിയ്ക്ക് തുണയായതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു.

Leave A Reply

Your email address will not be published.