Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

പത്മ അവാര്‍ഡുകള്‍ സാധാരണക്കാര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂദല്‍ഹി: പത്മ പുരസ്‌കാര ജോതാക്കളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരുവിധത്തിലുമുള്ള ശുപാര്‍ശകളുമില്ലാതെയാണ് അവാര്‍ഡുകള്‍ നേടിയതെന്ന് അവാര്‍ഡ് ജോതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതായും അദ്ദേഹം തന്റെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കിബാത്തില്‍ പറഞ്ഞു. നാട്ടു വൈദ്യത്തില്‍ വിദഗ്ധനായ മലയാളി ലക്ഷ്മി കുട്ടിയമ്മക്ക് പത്മ പുരസ്‌കാരം ലഭിച്ചതും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

നാം കണ്ണുതുറന്നു നമ്മുടെ ചുറ്റുപാടുകളിലേയ്ക്ക് നോക്കിയാല്‍ മഹത്തായ കാര്യങ്ങള്‍ പറയുന്ന നിരവധി പേരെ കാണാം. ഒരു ശുപാര്‍ശകളും കൂടാതെ ഉയരങ്ങളിലെത്തിയവരാണ് അവരെല്ലാം എന്നത് അഭിമാനകരമായ കാര്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

പത്മ പുരസ്‌കാരങ്ങള്‍ക്കായി ജേതാക്കളെ തിരഞ്ഞെടുക്കുന്നതില്‍ ഏറെ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇപ്പോള്‍ ആര്‍ക്കും ആരെയും നാമ നിര്‍ദേശം ചെയ്യാമെന്നും, തിരഞ്ഞെടുപ്പില്‍ സുതാര്യതയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സാധാരണക്കാരായ നിരവധി പേര്‍ക്ക് പുരസ്‌കാരം ലഭിക്കുന്നു. അവരുടെ പ്രശസ്തിയല്ല, അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കാണ് പ്രാധാന്യമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave A Reply

Your email address will not be published.