Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

നാലാമത് യു കെ കോലഞ്ചേരി സംഗമം സെപ്റ്റംബർ 22 ന്…

പീറ്റർബറോ:- കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും നിന്നും യു കെയിലേക്ക് കുടിയേറിയ കുടുംബങ്ങളുടെ  സംഗമം 2018 സെപ്റ്റംബർ 22 ന്  സിൻകോൺൺ ഷെയർ കൗണ്ടിയിലെ സ്പാളിഡിംഗ് ഗ്രാമർ സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ നടത്തുമെന്ന് കോഡിനേറ്റർ ജോൺസൺ മാണി അറിയിച്ചു. രാവിലെ 11 മുതലാണ് പരിപാടികൾ ആരംഭിക്കുക.   യുകെയിലും നോർത്തേൺ അയർലണ്ടിലും  താമസമാക്കിയിട്ടുള്ള കോലഞ്ചേരിയിലും പരിസര പ്രദേശങ്ങളിലുമുള്ള ഏകദേശം അഞ്ഞൂറോളം കുടുംബാംഗങ്ങൾ അന്നേ ദിവസം ഒത്ത് കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംഗമത്തോടനുബന്ധിച്ച് വിപുലമായ കലാപരിപാടികളും, വർണശബളമായ ഘോഷയാത്രയും മറ്റും സംഗമത്തോടനുബന്ധിച്ച് നടത്തപ്പെടുമെന്ന് സംഘാടകർ അറിയിച്ചു. കോലഞ്ചേരി സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി വിപുലമായ കമ്മിറ്റികൾ ഉടൻ രൂപീകരിക്കുമെന്ന് കോഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ താമസിയാതെ അറിയിക്കുമെന്നും അദ്ദേഹം അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:-
ജോൺസൺ മാണി (കോഡിനേറ്റർ) – O7956315123
ജെയ്ബി  ചാക്കപ്പൻ (ട്രഷറർ) – O7776264484

Leave A Reply

Your email address will not be published.