Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

നാദിര്‍ഷായുടെ സഹോദരന്റെ കുടുംബം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു

ദുബൈ :പ്രമുഖ സംവിധായകന്‍ നാദിര്‍ഷായുടെ സഹോദരന്റെ കുടുംബം വന്‍ ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടു. ജീവിതം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ നാദിര്‍ഷയുടെ സഹോദരന്‍ സാലിയും കുടുംബവും.

ദുബൈയില്‍ സ്ഥിര താമസമാക്കിയ സാലിയുടെ തൊട്ടടുത്ത ഫ്‌ളാറ്റിൽ തീപടര്‍ന്നു പിടിച്ചത് സാലിയെയും കുടുംബത്തെയും പരിഭ്രാന്തിയിലാഴ്ത്തി. മരണത്തില്‍ നിന്ന് അത്ഭുതകരമായിട്ടാണ് താനും കുടുംബവും രക്ഷപ്പെട്ടെതെന്നു സാലി പറയുന്നു. സാലി സഅബീല്‍ ഓഫീസിലാണ് ജോലിചെയ്യുന്നത്. ഒരു സുഡാനി കുടുംബം താമസിക്കുന്ന തൊട്ടടുത്ത ഫ്‌ളാറ്റിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ളവരെല്ലാം പുറത്തിറങ്ങിയിരുന്നെങ്കിലും ഉറക്കത്തില്‍ സാലിയും കുടുംബവും ഇതൊന്നും അറിഞ്ഞിരുന്നില്ല.

സംഭവത്തെക്കുറിച്ച് സാലി വിശദീകരിക്കുന്നതിങ്ങനെ

ഉറക്കത്തിലാഴ്ന്ന മൂന്നു മക്കളെയും ഭാര്യയേയും വിളിച്ചുണര്‍ത്തി. വാതില്‍ തുറന്നപ്പോള്‍ കൂരിരുട്ട്, കറുത്ത പുക പരിസരമാകെ പരന്നിരിക്കുന്നു. വാതില്‍ തുറന്ന പാടെ കറുത്ത പുക മുറിയിലേക്കും കടന്നു. കത്തിക്കരിഞ്ഞ മണം മൂക്കിലടിച്ചു. പുറത്തേക്കു കടക്കാന്‍ ഒരു മാര്‍ഗവുമില്ല. തുടര്‍ന്ന് വാതിലടച്ചു കുട്ടികളെയും കൂട്ടി കെട്ടിടത്തിന്റെ ബാല്‍ക്കണിയില്‍ അഭയംതേടി.

Leave A Reply

Your email address will not be published.