Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

നടിയുടെ കുളിമുറി സീൻ പ്രചരിപ്പിച്ച സംവിധായകനെ പോലീസ് പൊക്കി

നായിക നടിയുടെ നഗ്ന വിഡിയോ  പകർത്തി പുറത്തു വിട്ട സംവിധായകൻ അറസ്റ്റിൽ. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാർ വർമയാണ് അറസ്റ്റിലായത്. ഇരുപത്തെട്ടുകാരിയായ നടിയുടെ പരാതിയിലാണ്  അറസ്റ്റ്. എഡിറ്റ് ചെയ്യാത്ത ദൃശ്യങ്ങളാണ് ലീക്ക് ആയത്. നടി കുളിക്കുന്ന രംഗങ്ങൾ പോൺസൈറ്റുകളിൽ പ്രചരിപ്പിച്ചതാണ് സംവിധായകനെതിരെ നിയമനടപടി സ്വീകരിക്കാൻ നടിയെ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷം സിനിമാ ചിത്രീകരണത്തിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തായത്. കഴിഞ്ഞ ജനുവരി 28 ന് നടിയുടെ പരാതിയിൽ കേസ് എടുത്തിരുന്നെങ്കിലും ഉപേന്ദ്ര കുമാർ ഒളിവിൽ പോകുകയായിരുന്നു.

 

ചിത്രീകരണത്തിനിടെ അബദ്ധത്തിൽ നടി ധരിച്ചിരുന്ന ടവ്വൽ അഴിഞ്ഞുവീഴുകയും നഗ്നദൃശ്യം ചിത്രീകരിക്കുകയും ചെയ്തു. ആ നഗ്ന വിഡിയോ ഉടൻ തന്നെ നീക്കം ചെയ്യണമെന്ന് നടി സംവിധായകനോട് ആവശ്യപ്പെട്ടു. ചെയ്യാമെന്ന് ഉപേന്ദ്രകുമാർ പറഞ്ഞു. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ നടിയുടെ നഗ്നവിഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തതായി അവരുടെ സുഹൃത്തുക്കൾ കണ്ടെത്തുകയായിരുന്നു.

Leave A Reply

Your email address will not be published.