Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

താങ്ങുവില ഒന്നരമടങ്ങാക്കും; മൻ കി ബാത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം

ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​കോത്പ​ന്ന​ങ്ങ​ൾ​ക്കു കൃ​ഷി​ച്ചെ​ല​വി​ന്‍റെ ഒ​ന്ന​ര മ​ട​ങ്ങ് താ​ങ്ങു​വി​ല​യാ​യി പ്ര​ഖ്യാ​പി​ക്കു​മെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ങ്ങ​ളു​ടെ വി​ള​ക​ളു​ടെ ശ​രി​യാ​യ വി​ല ല​ഭി​ക്കു​ന്ന​തി​ന് ഈ ​വ​ർ​ഷ​ത്തെ ബ​ജ​റ്റ് ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യ​ക​മാ​കു​മെ​ന്നും പ്ര​തി​മാ​സ റേ​ഡി​യോ പ​രി​പാ​ടി​യാ​യ മ​ൻ കി ​ബാ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മോ​ദി സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​കന​യ​ത്തി​നെ​തി​രേ ക​ടു​ത്ത പ്ര​തി​ഷേ​ധം രാ​ജ്യ​വ്യാ​പ​ക​മാ​കു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്. ക​ർ​ഷ​ക​ർ​ക്ക് അ​ർ​ഹ​മാ​യ താ​ങ്ങു​വി​ല​യും, പ്രാ​പ്യ​മാ​യ​തും ചെ​ല​വ് താ​ങ്ങാ​നാ​വു​ന്ന​തു​മാ​യ ആ​രോ​ഗ്യ പ​രി​പാ​ല​ന​വു​മാ​ണു സ​ർ​ക്കാ​ർ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. കാ​ർ​ഷി​ക വി​പ​ണ​നം പ​രി​ഷ്ക​രി​ക്കു​ന്ന​തി​നു​ള്ള വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. മൊ​ത്ത​വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളും ആ​ഭ്യ​ന്ത​ര കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്ര​ങ്ങ​ളും ബ​ന്ധി​പ്പി​ക്കു​ക​യും ശ​രി​യാ​യ വി​ല ക​ർ​ഷ​ക​ർ​ക്കു ല​ഭ്യ​മാ​ക്കു​ക​യു​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ചെ​യ്യേ​ണ്ടതെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം, യ​ന്ത്ര​ങ്ങ​ളു​ടെ​യും വ​യ​ലി​ൽ പ​ണി​യെ​ടു​പ്പി​ക്കു​ന്ന മൃ​ഗ​ങ്ങ​ളു​ടെ​യും ചെ​ല​വ്, വി​ത്തി​ന്‍റെ ചെ​ല​വ്, വ​ളം, ജ​ല​സേ​ച​നം, ഭൂ​നി​കു​തി, മൂ​ല​ധ​ന​ത്തി​ന്‍റെ പ​ലി​ശ, പാ​ട്ട​ത്തി​നെ​ടു​ക്കു​ന്ന വ​യ​ലി​ന്‍റെ പാ​ട്ടം, കൃ​ഷി​ക്കാ​ര​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും പ​ണി​യെ​ടു​ത്താ​ൽ അ​വ​ർ​ക്കു ല​ഭി​ക്കേ​ണ്ട വേ​ത​നം എ​ന്നി​വ ഉ​ൾ​പ്പെ​ടെ കൃ​ഷി​ച്ചെ​ല​വാ​യി പ​രി​ഗ​ണി​ക്കും. ഇ​തു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​വും താ​ങ്ങു​വി​ല നി​ശ്ച​യി​ക്കു​ക

Leave A Reply

Your email address will not be published.