Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ട്വ​ന്‍റി20​യി​ല്‍ വി​ജ​യം ത​രാ​തെ കളി​ച്ച കി​വി​ക​ളെ കീ​ഴ​ട​ക്കാ​ന്‍ ഇ​ന്ത്യ​ക്കാ​യി

ന്യൂ​ഡ​ല്‍ഹി: ട്വ​ന്‍റി20​യി​ല്‍ ത​ങ്ങ​ള്‍ക്കി​തു​വ​രെ വി​ജ​യം ത​രാ​തെ കളി​ച്ച കി​വി​ക​ളെ കീ​ഴ​ട​ക്കാ​ന്‍ ഇ​ന്ത്യ​ക്കാ​യി. അ​തും രാ​ജ​കീ​യ​മാ​യി​ത്ത​ന്നെ. ഡ​ല്‍ഹി ഫി​റോ​സ്ഷാ കോ​ട്‌ലയി​ല്‍ ന​ട​ന്ന മൂ​ന്നു മ​ത്സ​ര​ങ്ങ​ളു​ടെ ട്വ​ന്‍റി 20 പ​ര​മ്പ​ര​യി​ല്‍ ആദ്യ മ​ത്സര​ത്തി​ല്‍ ന്യൂ​സി​ല​ന്‍ഡി​നെ​തി​രേ ഇ​ന്ത്യ​ക്ക് 53 റ​ണ്‍സ് വി​ജ​യം.

കി​വീ​സി​നെ​തി​രേ ട്വ​ന്‍റി20​യി​ല്‍ ഇ​ന്ത്യ​യു​ടെ ആ​ദ്യ ജ​യ​മാ​ണി​ത്. മു​ന്‍പ് ക​ണ്ടു​മു​ട്ടി​യ അ​ഞ്ചു ത​വ​ണ​യും പ​രാ​ജി​ത​രാ​യി മ​ട​ങ്ങാ​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ വി​ധി. ഈ ​മ​ത്സ​ര​ത്തോ​ടെ ക്രി​ക്ക​റ്റ് ക​രി​യ​ര്‍ അ​വ​സാ​നി​പ്പി​ക്കു​ന്ന വെ​റ്റ​റ​ന്‍ താ​രം ആ​ശി​ഷ് നെ​ഹ്‌​റ​യ്ക്ക് വി​ജ​യ​ത്തോ​ടു കൂ​ടി​യ യാ​ത്ര​യ​യ​പ്പ് ഒ​രു​ക്കാ​നും ഇ​തി​ലൂ​ടെ ഇ​ന്ത്യ​ക്കാ​യി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ നി​ശ്ചി​ത 20 ഓ​വ​റി​ല്‍ രോ​ഹി​ത് ശ​ര്‍മ​യു​ടെ​യും (80) ധ​വാ​ന്‍റെ​യും (80) മി​ക​വി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 202 റ​ണ്‍സെ​ടു​ത്ത​പ്പോ​ള്‍, ന്യൂ​സി​ല​ന്‍ഡി​ന്‍റെ മ​റു​പ​ടി 20 ഓ​വ​റി​ല്‍ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 149 റ​ണ്‍സി​ല്‍ അ​വ​സാ​നി​ച്ചു. ടോം ​ലാ​ഥ​മാ​ണ് (36 പ​ന്തി​ല്‍ 39)ന്യൂ​സില​ന്‍ഡി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ മി​ച്ച​ല്‍ സാ​ന്‍റ്‌​ന​ര്‍ (14 പ​ന്തി​ല്‍ 27 നോട്ടൗട്ട്) നടത്തിയ പ്രകട നമാണ് പരാജയഭാരം കുറച്ചത്. ഇ​ന്ത്യ​ക്കാ​യി അ​ക്ഷ​ര്‍ പ​ട്ടേ​ല്‍, യു​സ്്‌വേ​ന്ദ്ര ചാ​ഹ​ല്‍ എ​ന്നി​വ​ര്‍ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. അ​വ​സാ​ന മ​ല്‍സ​രം ക​ളി​ച്ച ആ​ശി​ഷ് നെ​ഹ്‌​റ നാ​ല് ഓ​വ​റി​ല്‍ 29 റ​ണ്‍സ് മാ​ത്ര​മേ വ​ഴ​ങ്ങി​യു​ള്ളൂ​വെ​ങ്കി​ലും വി​ക്ക​റ്റൊ​ന്നും കി​ട്ടി​യി​ല്ല. ധവാനാണ് മാൻ ഓഫ് ദ മാച്ച്.

നേ​ര​ത്തെ, ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന കൂ​ട്ടു​കെ​ട്ടു​മാ​യി റി​ക്കാ​ര്‍ഡി​ട്ട രോ​ഹി​തിന്‍റെയും ധ​വാ​ന്‍റെ​യും മി​ക​വി​ലാ​ണ് ഇ​ന്ത്യ കൂ​റ്റ​ന്‍ സ്‌​കോ​ര്‍ പ​ടു​ത്തു​യ​ര്‍ത്തി​യ​ത്. അ​ര്‍ധ​സെ​ഞ്ചു​റി നേ​ടി​യ ധ​വാ​നും രോ​ഹി​തു​മാ​ണ് ഇ​ന്ത്യ​ന്‍ ഇ​ന്നിം​ഗ്്‌​സി​ന്‍റെ ന​ട്ടെ​ല്ലാ​യ​ത്. ഇ​രു​വ​രും ചേ​ര്‍ന്ന് ഒ​ന്നാം വി​ക്ക​റ്റി​ല്‍ 158 റ​ണ്‍സി​ന്‍റെ റി​ക്കാ​ര്‍ഡ് കൂ​ട്ടു​കെ​ട്ട് സ്ഥാ​പി​ച്ചു.

55 പ​ന്തു നേ​രി​ട്ട രോ​ഹി​ത് ആ​റു ബൗ​ണ്ട​റി​യും നാ​ലു സി​ക്‌​സും സ​ഹി​തം 80 റ​ണ്‍സെ​ടു​ത്തു മ​ട​ങ്ങി. ധ​വാ​ന്‍ 52 പ​ന്തി​ല്‍ 10 ബൗ​ണ്ട​റി​യും ര​ണ്ടു സി​ക്‌​സും സ​ഹി​തം 80 റ​ണ്‍സെ​ടു​ത്തു പു​റ​ത്താ​യി. ധ​വാ​ന്‍ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ സ്‌​കോ​ര്‍ ഉ​യ​ര്‍ത്താ​നെ​ത്തി​യ ഹാ​ര്‍ദി​ക് പാ​ണ്ഡ്യ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ മ​ട​ങ്ങി.

ക്യാ​പ്റ്റ​ന്‍ വി​രാ​ട് കോ​ഹ്‌​ലി (12 പ​ന്തി​ല്‍ 26 നോട്ടൗട്ട്) ധോ​ണി (ര​ണ്ടു പ​ന്തി​ല്‍ 7 നോട്ടൗട്ട്). ന്യൂ​സില​ന്‍ഡി​നാ​യി ഇ​ഷ് സോ​ധി ര​ണ്ടു വി​ക്ക​റ്റ് വീ​ഴ്ത്തി.

Leave A Reply

Your email address will not be published.