Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ട്വന്റി ട്വന്റി ഇന്ത്യൻ പുലികുട്ടികൾ ലങ്കയെ തകർത്തു

93 റണ്ണിന് വിജയം

കട്ടക്ക്: ശ്രീലങ്കക്കെതിരായ ഒന്നാം ട്വിന്റി20യില്‍ ഇന്ത്യക്ക് 93 റണ്‍സിന്റെ ഉജ്വല വിജയം. ലങ്കയുടെ 4 മുന്‍ നിര വിക്കറ്റുകള്‍ വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലിന്റെ പ്രകടനമാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമായത്. ഇന്ത്യ ഉയര്‍ത്തിയ 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 16 ഓവറില്‍ 87 റണ്‍സിന് ഓള്‍ഔട്ടായി. ലങ്കന്‍ സ്‌കോര്‍ 15ല്‍ നില്‍ക്കേ ഓപ്പണര്‍ ഡിക്‌വെല്ലയെ പറഞ്ഞയച്ച് ഇന്ത്യയുടെ ഉനദ്കതാണ് വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. 39ല്‍ നില്‍ക്കേ ഉപുല്‍ തരംഗയെയും 46ല്‍ നില്‍ക്കേ ആന്‍ജലോ മാത്യൂസിനെയും 55ല്‍ നില്‍ക്കേ ഗുണരത്‌നയെയും അടുത്തടുത്ത് പറഞ്ഞയച്ച് ചാഹല്‍ ലങ്കയുടെ പതനം ഉറപ്പാക്കി. അടുത്ത ഓവറില്‍ കുല്‍ദീപ് യാദവ് ഷനാകയെ വീഴ്ത്തിയതോടെ ലങ്കക്ക് അഞ്ചാം വിക്കറ്റ് നഷ്ടമായി. മൂന്ന് വിക്കറ്റ് കൂടി വീഴ്ത്തിയ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനം ഇന്ത്യന്‍ വിജയം അനായാസത്തിലാക്കി. 16 പന്തില്‍ 23 റണ്‍സെടുത്ത ഉപുല്‍ തരംഗയാണ് ലങ്കയുടെ ടോപ് സ്‌കോറര്‍. പെരേര 19 റണ്‍സും ഡിക്‌വെല്ല 13 റണ്‍സും ചമീര 12 റണ്‍സിനും പുറത്തായി. ഇവര്‍ക്കൊഴിച്ചാല്‍ ലങ്കന്‍ നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ലോകേഷ് രാഹുലിന്റെ അര്‍ദ്ധ സെഞ്ചുറിയും അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെയും മഹേന്ദ്ര സിംഗ് ധോണിയും നടത്തിയ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യന്‍ സ്‌കോര്‍ 180ല്‍ എത്തിച്ചത്. ഇന്ത്യന്‍ സ്‌കോര്‍ 38ല്‍ നില്‍ക്കേ അഞ്ചാം ഓവറില്‍ ഇന്ത്യക്ക് നായകന്‍ രോഹിത് ശര്‍മ്മയെ നഷ്ടമായെങ്കിലും ശ്രേയസ് അയ്യരും ഒത്തുചേര്‍ന്ന് രാഹുല്‍ സ്‌കോര്‍ 100 കടത്തി. 112ല്‍ നില്‍ക്കേ രാഹുല്‍ വീണെങ്കിലും ധോണിയും മനീഷ് പാണ്ഡെയും ചേര്‍ന്ന് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചു. രാഹുല്‍ 48 പന്തില്‍ 61 റണ്‍സും ശ്രേയസ് അയ്യര്‍ 20 പന്തില്‍ 24 റണ്‍സും മനീഷ് പാണ്ഡെ 18 പന്തില്‍ 32 റണ്‍സും ധോണി 22 പന്തില്‍ 39 റണ്‍സും നേടി പുറത്താകാതെ നിന്നു.

Leave A Reply

Your email address will not be published.