Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ട്രാന്‍സ്‌ജെന്ററുകള്‍ക്ക് സൈന്യത്തില്‍ വിലക്കേര്‍പ്പെടുത്തി ട്രംപ്

വാഷിങ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡറുകളെ സൈനികസേവനത്തില്‍ നിന്നും നിരോധിക്കുന്ന ഉത്തരവിറക്കി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘പരിമിത സാഹചര്യങ്ങളി’ലൊഴികെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൈന്യത്തില്‍ ചേരുന്നത് വിലക്കുന്നതാണ് ട്രംപിന്റെ ഉത്തരവ്.

‘ജെന്‍ഡര്‍ ഡിസ്‌ഫോറിയ’യുള്ളവരേയും തുടര്‍ച്ചയായി വൈദ്യചികിത്സ ആവശ്യമുള്ളവരേയും സൈന്യത്തിലെടുക്കുന്നത് സൈന്യത്തിന്റെ ശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ട്രാന്‍സ്‌ജെന്‍ഡറുകളോട് സൗഹൃദപരമായ ഇടപെടലുകള്‍ നടത്തിയ ഒബാമയുടെ നയത്തെ തിരുത്തുമെന്ന് 2017ല്‍ ട്രംപ് ട്വിറ്ററില്‍ കുറിച്ചിരുന്നു. പുതിയ നയം മാനസികവും ശാരീരികവുമായി ഉയര്‍ന്ന ആരോഗ്യ നിലവാരമുള്ള സൈന്യത്തെ വാര്‍ക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സറാ ഹക്കബി സാന്‍ഡേഴ്‌സ് പ്രതികരിച്ചു.

Leave A Reply

Your email address will not be published.