Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ടെസ്റ്റിൽ ശ്രീലങ്കയെ തകർത്തു ഇന്ത്യൻ ചുണക്കുട്ടികൾ

610 കടക്കാൻ രണ്ട് ഇന്നിങ്ങ്സ് ബാറ്റ് ചെയ്തിട്ടും ലങ്കയ്ക്ക് കഴിഞ്ഞില്ല

ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ പടുത്തുയര്‍ത്തിയ 610 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാന്‍ രണ്ട് ഇന്നിങ്ങ്‌സ് ബാറ്റ് ചെയ്തിട്ടും ലങ്കയ്ക്കായില്ല. 61 റണ്‍സെടുത്ത ലങ്കന്‍ ക്യാപ്റ്റന്‍ ദിനേഷ് ചന്ദിമലിന് മാത്രമാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ പിടിച്ചുനില്‍ക്കാനായത്.

ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഇരട്ട സെഞ്ചുറിയും മുരളി വിജയ്, ചേതശ്വര്‍ പുജാര, രോഹിത് ശര്‍മ എന്നിവരുടെ സെഞ്ചുറികളുമാണ് ഇന്ത്യക്ക് ഒന്നാം ഇന്നിങ്സില്‍ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്താന്‍ സഹായകമായത്. ഇതിനിടെ രണ്ട് ഇന്നിങ്ങ്‌സുകളിലായി എട്ടു വിക്കറ്റ് സ്വന്തമാക്കിയ അശ്വിന്‍ ടെസ്റ്റില്‍ 300 വിക്കറ്റ് തികച്ചു.

Leave A Reply

Your email address will not be published.