Take a fresh look at your lifestyle.

ച​ല​ച്ചി​ത്ര താ​രം കൊ​ല്ലം അ​ജി​ത്ത് അ​ന്ത​രി​ച്ചു

കൊ​ല്ലം: വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി മ​ന​സു കീ​ഴ​ട​ക്കി​യ ച​ല​ച്ചി​ത്ര ന​ട​ൻ കൊ​ല്ലം അ​ജി​ത്ത്(56) അ​ന്ത​രി​ച്ചു. ഇന്ന് പുലർച്ചെ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഉ​ദ​ര സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

തൊ​ണ്ണൂ​റു​ക​ളി​ൽ വി​ല്ല​ൻ വേ​ഷ​ങ്ങ​ളി​ലൂ​ടെ എ​ത്തി ശ്ര​ദ്ധേ​യ​നാ​യ അ​ജി​ത്ത് അഞ്ഞൂറിലേറെ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചു. 1984ൽ ​പി. പ​ദ്മ​രാ​ജ​ന്‍ സം​വി​ധാ​നം ചെ​യ്ത “പ​റ​ന്ന്‍ പ​റ​ന്ന്‍ പ​റ​ന്ന്‍’ എ​ന്ന സി​നി​മ​യി​ല്‍ ചെ​റി​യ വേ​ഷ​ത്തി​ലാ​ണു തു​ട​ക്കം.

പി​ന്നീ​ട് പ​ദ്മ​രാ​ജ​ന്‍റെ സി​നി​മ​ക​ളി​ലെ സ്ഥി​ര സാ​ന്നി​ധ്യ​മാ​യി അ​ദ്ദേ​ഹം. 1989-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ അ​ഗ്നി​പ്ര​വേ​ശം എ​ന്ന ചി​ത്ര​ത്തി​ല്‍ നാ​യ​ക​നു​മാ​യി അ​ജി​ത്ത്. പ​ക്ഷേ, പി​ന്നീ‌​ട് അ​ഭി​ന​യി​ച്ച​ത് ശ്രദ്ധ നേടിയതും എല്ലാം വില്ലൻ വേഷങ്ങളിലാണ്.

ദൂ​ര​ദ​ര്‍​ശ​നി​ലെ ആ​ദ്യ​കാ​ല പ​ര​മ്പ​ര​ക​ളി​ലൊ​ന്നാ​യ “കൈ​ര​ളി വി​ലാ​സം ലോ​ഡ്ജ്’ അ​ട​ക്കം നി​ര​വ​ധി ടെ​ലി​വി​ഷ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. പാ​വ​ക്കൂ​ത്ത്, വ​ജ്രം, ക​ട​മ​റ്റ​ത്ത് ക​ത്ത​നാ​ർ, സ്വാ​മി അ​യ്യ​പ്പ​ൻ, തു​ട​ങ്ങി​യ സീ​രി​യ​ലു​ക​ളി​ലും വേ​ഷ​മി​ട്ടു.

മൂ​ന്നു​ പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി അ​ഭി​ന​യ​രം​ഗ​ത്ത് തി​ള​ങ്ങി​യ അ​ജി​ത്ത് “കോ​ളിം​ഗ് ബെ​ൽ’ എ​ന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു. തെ​രു​വി​ലു​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന ചോ​ര​ക്കു​ഞ്ഞു​ങ്ങ​ളെ എ​ടു​ത്ത് അ​നാ​ഥാ​ല​യ​ങ്ങ​ളി​ല്‍ എ​ത്തി​ക്കു​ന്ന ക​ള്ള​ന്‍റെ ക​ഥ​യാ​ണ് ചിത്രം പറഞ്ഞത്.

പ​ത്ഭ​നാ​ഭ​ൻ-​സ​ര​സ്വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​യി ജ​നി​ച്ച അ​ജി​ത്ത് കൊ​ല്ല​ത്ത് കാ​മ്പി​ശേരി ക​രു​ണാ​ക​ര​ന്‍ അ​ധി​കാ​രി​യാ​യി​ട്ടു​ള്ള ക്ല​ബിലൂ​ടെ​യാ​ണ് ക​ലാ​ജീ​വി​ത​ത്തി​ന് തു​ട​ക്കം കു​റി​ച്ചത്. പ്ര​മീ​ള​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ശ്രീ​ക്കു​ട്ടി, ശ്രീ​ഹ​രി.

Leave A Reply

Your email address will not be published.