Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ചാണക്യതന്ത്രം ഫസ്റ്റ്ലുക്ക്

ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ചാണക്യതന്ത്രം’.

ശത്രുപക്ഷത്തെ ചടുലവേഗതയില്‍ നിലംപരിശാക്കുന്ന ചാണക്യനെ അനുസ്മരിപ്പിക്കുന്ന തന്ത്രശാലിയായ പോരാളിയായെത്തുകയാണ് യുവനിരയിലെ മുന്‍നിര നായകന്‍ ഉണ്ണിമുകുന്ദന്‍.
കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്രം’ എന്ന ആക്ഷന്‍ ത്രില്ലറിലാണ് ഉണ്ണിമുകുന്ദനന്‍റെ ഈ വേഷപ്പകര്‍ച്ച.

ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ വിജയചിത്രങ്ങള്‍ക്കു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് ‘ചാണക്യതന്ത്രം’. ഉണ്ണിമുകുന്ദനൊപ്പം പ്രാധാന്യമുളള വേഷത്തില്‍ നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോനും ചിത്രത്തിലുണ്ട്.

തമിഴ്, തെലുങ്ക് ഭാഷകളിലും മൊഴിമാറിയെത്തി വിജയം കൊയ്ത കണ്ണന്‍റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘ആടുപുലിയാട്ട’ത്തിന്‍റെ തിരക്കഥാകൃത്തായ ദിനേശ് പളളത്താണ് ചാണക്യതന്ത്രത്തിനു തിരക്കഥയൊരുക്കുന്നത്.
ശിവദാ , ശ്രുതി രാമചന്ദ്രൻ സായ്കുമാര്‍, സമ്പത്ത്, ജയന്‍ ചേര്‍ത്തല, രമേഷ് പിഷാരടി, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സോഹന്‍ സീനുലാല്‍, ഡ്രാക്കുള സുധീര്‍, മുഹമ്മദ് ഫൈസല്‍, അരുണ്‍ ,നിയാസ് , തുടങ്ങിയ വന്‍ താരനിരയും ചിത്രത്തിലുണ്ട്.

മിറാക്കിള്‍ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ മുഹമ്മദ് ഫൈസല്‍ ചിത്രം നിര്‍മ്മിക്കുന്നു.

ക്യാമറ – പ്രദീപ് നായര്‍
എഡിറ്റര്‍ – രജത്ത് kr
കല – സഹസ് ബാല
മേക്കപ്പ് – പ്രദീപ് രംഗന്‍
സംഗീതം – ഷാന്‍ റഹ്മാന്‍
ലിറിക്സ് – കൈതപ്രം
കോസ്റ്റ്യൂംസ് – അരുണ്‍ മനോഹർ
അസോസിയേറ്റ് ഡയറക്ടര്‍ – മനീഷ് ഭാര്‍ഗ്ഗവന്‍
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – സഞ്ജു. ജെ
വാര്‍ത്താ പ്രചാരണം – വാഴൂർ ജോസ് ,A .s ദിനേശ്

Leave A Reply

Your email address will not be published.