Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ ബൈബിൾ കലോൽസവം ചരിത്രമെഴുതി

ബ്രിസ്റ്റോൾ∙ തിരുവചന പഠനത്തിലൂടെ ജ്ഞാനികളാകുമ്പോഴാണ് മനുഷ്യൻ പൂർണനായി മാറുന്നതെന്ന് ബിഷപ് മാർ ഡോ. ജോസഫ് സ്രാമ്പിക്കൽ. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതയുടെ പ്രഥമ ബൈബിൾ കലോൽസവം ബ്രിസ്റ്റോളിലെ ഗ്രീൻവേ സെന്ററിൽ ഉദ്ഘാടനം ചെയ്ത് സംസ്‌രിക്കുകയാ യിരുന്നു അദ്ദേഹം. ദൈവവചനമാണ് മനുഷ്യനെ സൃഷ്ടിക്കുകയും രക്ഷിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്നത്. വചനം മനുഷ്യനായത് മനുഷ്യനെ വചനമാക്കി രൂപാന്തരപ്പെടുത്താനാണ്. വചനത്തിലും സഭയിലും വിശ്വാസികൾ ഒന്നായി മാറണം. ജീവിതവഴിയിൽ എപ്പോഴും വചനത്തിന്റെ അമ്മയായ മറിയത്തിന്റെ മാധ്യസ്ഥവും തേടണമെന്ന് ബിഷപ് വിശ്വാസികളെ ഓർമിപ്പിച്ചു.

വിശ്വാസികളുടെ കലാ-സാഹിത്യ വാസനകളെ വചനാധിഷ്ടിതിമായി ഉജ്വലിപ്പിക്കുകയും അതിലൂടെ വിശ്വാസികളുടെ കൂട്ടായ്മ വർധിപ്പക്കുകയുമാണ് ബൈബിൾ കലോൽസവം ലക്ഷ്യമിടുന്നതെന്ന് മാർ സ്രാമ്പിക്കൽ വ്യക്തമാക്കി.

ഇടവക മൽസരങ്ങൾക്കുശേഷം വിവിധ റീജണുകളിൽ നടന്ന മൽസരങ്ങളിൽ വിജയികളായ 850 മൽസരാർഥികളാണ് ഒമ്പത് വേദികളിലായി രാവിലെ ഒമ്പതു മുതൽ രാത്രി ഒമ്പതുവരെ നീണ്ട മൽസരങ്ങളിൽ പങ്കെടുത്തത്. ഇവർക്കൊപ്പം മാതാപിതാക്കളും സുഹൃത്തുക്കളും ബ്രസ്റ്റോളിലേക്ക് ഒഴുകിയെത്തിയതോടെ മൽസരവേദികൾ ജനനിബിഡമായി.

രൂപത രൂപീകൃതമായശേഷം ആദ്യമായി നടന്ന ദേശീയ ബൈബിൾ കലോൽസവം ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വളർച്ചയിൽ നിർണായക നാഴികക്കല്ലായി മാറുമെന്നുറപ്പാണ്. അവിസ്മരണീയമായ നിരവധി കലാമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചാണ് കലോൽസവത്തിന് തിരശീല വീണത്.

ബിജോയ് മാത്യു

Leave A Reply

Your email address will not be published.