തുരംഗകളത്തിലെ നീക്കങ്ങള്‍ പോലെ അറിവും കഴിവും ഉപയോഗിച്ച് വിജയം നേടുന്ന മത്സരമാണ് ക്വിസ്. വ്യക്തികള്‍ അറിവുകളുമായി ഏറ്റുമുട്ടുന്നതാണ് ഓരോ ക്വിസ് മത്സരത്തിലും കാണാന്‍ കഴിയുന്നത്.

അറിവും അനുഭവജ്ഞാനവും ഇതില്‍ പ്രധാനപ്പെട്ടതാണ്. മത്സര പരീക്ഷകള്‍ നേരിടാനുള്ള പരിശീലനത്തിനൊപ്പം തോല്‍വികള്‍ മറികടക്കാനുമുള്ള ആത്മവിശ്വാസമാണ് ക്വിസ് മത്സരങ്ങളിലൂടെ നേടുന്നത്. മത്സരങ്ങളെ എങ്ങനെ നേരിടാം, മുന്നേറാം തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ ലഭിക്കും.

ക്വിസ് ബുദ്ധിയുള്ളവര്‍ക്ക് മാത്രമാണെന്ന ധാരണ മാറി കഴിഞ്ഞു. എല്ലാവര്‍ക്കും ബുദ്ധിയുണ്ട്. പരിശീലത്തിലൂടെ അത് മൂര്‍ച്ചകൂട്ടി ഉപയോഗിക്കുകയാണ് ക്വിസ് മത്സരത്തില്‍ ചെയ്യുന്നത്. അതായത് അല്‍പ്പമൊന്ന് ശ്രദ്ധിച്ചാല്‍ ഇത്രയും വ്യത്യസ്തവും ആവേശം നിറഞ്ഞതുമായ മത്സരം വേറെയില്ലെന്ന് പറയാം. സ്‌കൂള്‍ കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ക്വിസിനെ മത്സരത്തേക്കാള്‍ വിനോദമായി എന്നും കൊണ്ടുനടക്കുന്നു.

ക്വിസ് കേരള

സ്‌കൂളുകളിലും കോളജുകളിലും ക്വിസ് മത്സരങ്ങള്‍ നടക്കാറുണ്ട്. എന്നാല്‍, ക്വിസ് എന്ന മത്സരത്തിന് ഒരു കൂട്ടായ്മ എന്ന രീതിയില്‍ രൂപപ്പെട്ട ക്വിസ് കേരള എന്ന സംഘടന കേരളത്തില്‍ ക്വിസ് മത്സരവുമായി മുന്നോട്ട് പോകുന്നു. ചോദ്യത്തില്‍ നിന്ന് ഉത്തരത്തിലേക്ക് പോകുന്നതിന് വേണ്ട നൈപുണ്യം പരിശോധിക്കാനും വളര്‍ത്തിയെടുക്കാനും സഹായിക്കുന്ന രീതിയില്‍ ക്വിസ് കേരള ക്വിസ് മത്സരങ്ങള്‍ തയ്യാറാക്കുകയും താത്പര്യമുള്ളവരെ പരിശീലിപ്പിക്കുകയും ചെയ്യുന്നു.

Quiz

വിവിധ ജില്ലകളില്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വലിയൊരു കൂട്ടായ്മ തന്നെ ക്വിസ് കേരളയ്ക്ക് ഇന്നുണ്ട്.  ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഐ ക്വിസ് എന്ന പേരില്‍ പ്രത്യേക വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ ക്വിസ് കേരള സജീവമായി നിലനിര്‍ത്തുന്നു. ഐ.എ.എസ്, ഐ.പി.എസ് ഓഫീസര്‍മാര്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ എന്നിവര്‍ ഈ കൂട്ടായ്മയില്‍ അംഗമാണ്.

Quiz

ക്വിസിന്റെ ആവശ്യവും ആവേശവും കൃത്യമായി മനസ്സിലാക്കിയാണ് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ഇതില്‍ സജീവമായി പങ്കെടുക്കുന്നത്. എന്‍. പ്രശാന്ത് ഐ.എ.എസ്, ഡോ. എ.ജയതിലക് ഐ.എ.എസ്, അനീഷ് രാജന്‍ ഐ.എഫ്.എസ്, ജീവന്‍ ബാബു ഐ.എ.എസ്, ജി.ആര്‍. ഗോകുല്‍ ഐ.എ.എസ്,  ഡോ. ആദില അബ്ദുള്ള ഐ.എ.എസ്,  ഡോ. എസ്. ലക്ഷ്മണന്‍ ഐ.എ.എസ്,  ഹരികൃഷ്ണ പൈ ഐ.പി.എസ്, അശ്വതി വി.എസ് എന്നിവര്‍ ക്വിസ് രംഗത്തെ സജീവ സാന്നിധ്യമാണ്. എല്ലാമാസവും ഒരു ദിവസം ഐ ക്വിസ് കൂട്ടായ്മ വിവിധ ഭാഗങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്.

പഠിക്കാം കളിക്കാം

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി മേക്കിങ് ഓഫ് ക്വിസ്സേഴ്‌സ് എന്ന പേരില്‍ പരിശീലന കളരികള്‍ സംഘടിപ്പിക്കുന്നുണ്ട്. ക്വിസ് കളിക്കുന്നതിനുള്ള പേടി ഒഴിവാക്കുകയാണ് ഇതിന്റെ ലക്ഷ്യം. കോഴ്‌സ് പോലെയാണ് ഇത് രൂപകല്പ്പന ചെയ്തിരിക്കുന്നത്. സ്‌കൂളുകള്‍, വിവിധ സംഘടനകള്‍ എന്നിവയുടെ കീഴില്‍ നേതൃത്വത്തില്‍ ക്വിസ് കേരള പരിശീലന കളരികള്‍ നടത്തുന്നു.

Quiz

ഒരു ചോദ്യത്തില്‍ നിന്ന് നാലോ അഞ്ച് കാര്യങ്ങള്‍ അതായത് ശാസ്ത്രം, കായികം, സാഹിത്യം എന്നീ മേഖലകളില്‍ നിന്നുണ്ടാകാം. ഇവയില്‍ നിന്നെല്ലാം ചോദ്യങ്ങളുണ്ടാകും. ചോദ്യത്തില്‍ നിന്ന് ഉത്തരത്തിലേക്ക് പോകാനുള്ള വഴികള്‍ കണ്ടുപിടിക്കണം. തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഇത് നേടാമെന്ന് ഇന്റര്‍നാഷണല്‍ ക്വിസ്സിങ് അസോസിയേഷന്‍ സൗത്ത് ഇന്ത്യാ ഡയറക്ടറും ക്വിസ് കേരള സെക്രട്ടറിയുമായ സ്‌നേഹജ് ശ്രീനിവാസന്‍ പറയുന്നു. ചോദ്യത്തില്‍ നിന്ന് ഉത്തരത്തിലേക്കുള്ള വഴികള്‍ കണ്ടെത്താന്‍ പരിശീലനത്തിലൂടെ ക്വിസ് കളിക്കുന്നവര്‍ക്ക് ലഭിക്കും.

ക്വിസ് കളരി

സ്‌കൂള്‍ കോളജ് തലങ്ങളില്‍ ഒട്ടേറെ മത്സര പരീക്ഷകളുണ്ട്. കൂടാതെ പി.എസ്.സി മുതല്‍ സിവില്‍ സര്‍വീസ് വരെയുള്ള പരീക്ഷകളില്‍ പൊതുവിജ്ഞാനം ആവശ്യമാണ്. മത്സര പരീക്ഷകള്‍ ജയിച്ച് കയറാനുള്ള വഴിയാണ് ക്വസ് മത്സരം ശീലമാക്കുക എന്നത്.

ക്വിസ് എന്ന കളി ഇപ്പോള്‍ കേരളത്തില്‍ വളര്‍ന്നു വലതുതായി കൊണ്ടിരിക്കുകയാണ്. കേവലം ഓര്‍മ പരിശോധന മാതമല്ല ഈ കളിയെന്ന് ആദ്യം മനസ്സിലാകാകണം. ക്വിസ് മത്സരത്തിലെ അടവുകള്‍ പരിശീലിപ്പിക്കുന്നതിനായി ക്വിസ് കളരിയും സംഘടിപ്പിക്കുന്നുണ്ട്.

കുട്ടികളില്‍ ആകാംഷയും ആവശ്യവും നല്‍കുന്ന മത്സരമായി ക്വിസ് മാറുന്നു. ക്വിസിനെ മനസ്സിലാക്കാന്‍ ഭ്രേക്ക് ദി ഷെല്‍ എന്നപേരില്‍ പ്രത്യേക പരിപാടിയും നടത്തുന്നുണ്ട്. ക്വിസിലേക്ക് വരുന്ന തുടക്കകാര്‍ക്ക്  മര്‍ഗനിര്‍ദേശങ്ങളും പരിശീലനവുമായി ബ്രേക്ക് ദി ഷെല്‍ എന്ന പേരില്‍ നടക്കുന്നത്.

ചോദ്യങ്ങളില്‍ നിന്ന് ഉത്തരം കണ്ടുപിടിക്കുന്നതിനുള്ള കഴിവുകള്‍ വളര്‍ത്തിയെടുക്കുക. ഇതിനു വേണ്ടിയുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുക എന്ന രീതിയില്‍ ക്വിസ് കെമിസ്ട്രിയില്‍ വിവിധ തരം മത്സരങ്ങളെ പരിചയപ്പെടുത്തുന്നു.

മത്സര പരീക്ഷകളില്‍ 80 ശതമാനത്തോളം ചോദ്യങ്ങള്‍ പൊതുവിജ്ഞാനത്തില്‍ നിന്നാണ്. ഈ ചോദ്യങ്ങള്‍ നേരിടാനുള്ള എളുപ്പ വഴി ഒരു വിദ്യാര്‍ഥി ക്വിസ് മത്സരങ്ങളില്‍ പങ്കെടുക്കുക എന്നതാണ്.

ഇന്റര്‍നാഷണര്‍ ക്വിസിങ് അസോസിയേഷന്‍ ക്വിസിലെ ലോക ചാംപ്യനെ കണ്ടെത്താന്‍ വേള്‍ഡ് ക്വിസിങ് ചാംപ്യന്‍ഷിപ്പ് നടത്തുന്നുണ്ട്. പഠിച്ച കാര്യങ്ങള്‍ വീണ്ടെടുക്കുന്നതും അവതരിപ്പിക്കുന്നതും പരിശീലിക്കാന്‍ ക്വിസിന്റെ ഭാഗമാകുന്ന വിദ്യാര്‍ഥികള്‍ക്ക് കഴിയും

ആരോഗ്യം, എക്‌സ്സൈസ്, ശുചിത്വ മിഷന്‍  അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ ക്വിസ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് ക്വിസ് കേരളയുടെ നേതൃത്വത്തിലാണ്.

Quiz

കൂടാതെ ഇന്റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷന്റെ ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നാല് ദിവസം നീണ്ട് നില്‍ക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവല്‍ എന്ന പദവിയിലേക്കുയര്‍ന്ന റിവര്‍ബറേറ്റ് ക്വിസ് ഫെസ്റ്റ് സംഘടിപ്പിക്കുന്നുണ്ട്.