Oops! It appears that you have disabled your Javascript. In order for you to see this page as it is meant to appear, we ask that you please re-enable your Javascript!
Take a fresh look at your lifestyle.

കോൺഗ്രസിലും രക്ഷയില്ല പ്രമോദ് നാരായണൻ ഇനി കേരള കോൺഗ്രസ്സിൽ

സി പി എം വിട്ട ലോക്കൽ കമ്മിറ്റി അംഗം കോണ്ഗ്രസ്സിൽ എത്തിയപ്പോൾ സംസ്ഥാനസമിതിയിൽ  ഇപ്പോൾ കേരള കോൺഗ്രസ്സിൽ എത്തിയപ്പോൾ സംസ്ഥാന നേതാവും ആയപ്പോൾ ഞെട്ടിയത്  കേരള കോൺഗ്രസ്സുകാർ

സി പി എം വിട്ട ലോക്കൽ കമ്മിറ്റി അംഗം കോണ്ഗ്രസ്സിൽ എത്തിയപ്പോൾ സംസ്ഥാനസമിതിയിൽ  ഇപ്പോൾ കേരള കോൺഗ്രസ്സിൽ എത്തിയപ്പോൾ സംസ്ഥാന നേതാവും ആയപ്പോൾ ഞെട്ടിയത്  കേരള കോൺഗ്രസ്സുകാർ തന്നെ തങ്ങളുടെ   നേതാക്കളെ  പകുതിയില്‍ താഴെയാക്കി കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റി ഭാരവാഹികളുടെ ലിസ്റ്റ്  പുറത്തു വന്നു  

ചെയര്‍മാന്‍ മുതല്‍ ട്രഷര്‍ വരെയുള്ള ഭാരവാഹി ലിസ്റ്റില്‍ മാറ്റമില്ല . അതേസമയം 111 അംഗ സംസ്ഥാന സ്റ്റീയറിംഗ് കമ്മിറ്റിയിലും 29 അംഗ സംസ്ഥാന ഹൈപ്പവര്‍ കമ്മിറ്റിയിലും നേരിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 70 അംഗങ്ങള്‍ ഉണ്ടായിരുന്ന ജനറല്‍സെക്രട്ടറിമാരുടെ എണ്ണം 25 ല്‍ ഒതുക്കി. ജോസ് കെ മാണി പാര്‍ട്ടിയുടെ ഏക വൈസ് ചെയര്‍മാനായി തുടരും . ഐക്യ കേരളാ കോണ്‍ഗ്രസില്‍ പി സി ജോര്‍ജ് വഹിച്ചിരുന്ന പദവിയാണിത്.

യുവ നേതാക്കളായ പ്രിന്‍സ് ലൂക്കോസും പ്രമോദ് നാരായണനും ഉഷാലയം കൃഷ്ണകുമാറും ജനറല്‍സെക്രട്ടറിമാരായതാണ് ഈ ലിസ്റ്റില്‍ ആകെയുള്ള പുതുമ.

ഇതില്‍ രമേശ്‌ ചെന്നിത്തല കെ പി സി സി അധ്യക്ഷനായിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ സഹയാത്രികനായി ഒരുവർത്തോളം  നിന്ന  പ്രമോദ് നാരായണനോട് കോൺഗ്രസിൽ  ആർക്കും തന്നെ   താല്പര്യം ഇല്ലായിരുന്നു  പ്രമോദ് വേഗത്തിൽ നേതാവാകാൻ നടക്കുന്ന ആൾ എന്ന നിലയിലാണ് സിപിഎം വിട്ടപ്പോൾ മുതൽ  കാണുന്നത് പ്രമോദിന്റെ വരവ് കേരളാകോൺഗ്രസ്സിലെ സജീവപ്രവർത്തകരെ പോലും ഞെട്ടിച്ചു.ജോസ് കെ മാണിയെ പ്രസംഗം പരിശീലിപ്പിച്ചതാണ് കേരളാകോൺഗ്രസ്സിലേക്കുള്ള വരവിനു കാരണമായി മാറിയത് എന്നാണ് ചില കേരള കോണ്ഗ്രസ് നേതാക്കൾ പറയുന്നത്.

രമേശ്‌ ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ പേഴ്സണല്‍ സ്റ്റാഫില്‍ വെച്ചു എങ്കിലും ഒരാഴ്ച പോലും ഇരുന്നില്ല അപ്പോഴേക്കും കോൺഗ്രസ്സിൽ അമർഷം ഉയർന്നു  മാറേണ്ടിവന്നു പിന്നീട് കോണ്‍ഗ്രസുമായി അകലുകയായിരുന്നു . എസ് എഫ് ഐയില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ പ്രമോദ് നാരായണന്‍ എസ് എഫ് ഐ യുടെ മുന്‍ സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയും കേരളാ യൂണിവേഴ്സിറ്റി യൂണിയന്‍ ജനറല്‍സെക്രട്ടറിയുമായിരുന്നു.

സിപിഎമ്മിന്റെ ബാനറില്‍ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അതിനു ശേഷമായിരുന്നു കോണ്‍ഗ്രസിലെത്തിയത് ഏറെ പ്രതീക്ഷ ഉണ്ടായിരുന്ന പ്രമോദ് ചുവടുമാറായതിൽ ആഹ്ലാദയ്ക്കുകയാണ് സി പി എം.

സിപിഎം വിട്ടുപോകുന്നവർ ഗതികിട്ടാതെ അലയുന്ന അവസ്ഥ പാർട്ടി അണികൾക്കും മുന്നറിയിപ്പായി മാറുന്നു. കേരളാകോൺഗ്രസ്സിലും പ്രമോദിന് നിൽക്കാൻ കഴിയുമോ എന്നതും കാത്തിരുന്നു കാണാം

 സിപിഎമ്മില്‍ നിന്നും വന്നവര്‍ക്ക് കോണ്‍ഗ്രസില്‍ അംഗീകാരം കിട്ടാതെ വന്നതോടെ  കൂട്ടത്തോടെ കോണ്‍ഗ്രസിനെ ഉപേക്ഷിച്ച പോകുന്ന വരിൽ  ഒരാളായ പ്രമോദും സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു.

ഒരു കാലത്ത് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖ രാഷ്ട്രീയപ്രഭാഷകനായിരുന്ന പ്രമോദ് വീണ്ടും കേരളാ കോണ്‍ഗ്രസില്‍ കൂടി സജീവമാകുകയാണ്.

പുതിയ ഭാരവാഹികള്‍

ചെയര്‍മാന്‍ – കെ.എം.മാണി

വര്‍ക്കിംഗ് ചെയര്‍മാന്‍ – പി.ജെ. ജോസഫ്

ഡപ്യൂട്ടി ചെയര്‍മാന്‍ – സി.എഫ്. തോമസ്

വൈസ് ചെയര്‍മാന്‍ – ജോസ് കെ.മാണി

ട്രഷറര്‍ – തോമസ് ജോസഫ്

 29 അംഗ സംസ്ഥാന ഹൈപ്പവര്‍ കമ്മിറ്റി

കെ.എം.മാണി, പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ.മാണി, ജോയി ഏബ്രഹാം, തോമസ് ജോസഫ്, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ്, ടി.യു.കുരുവിള, തോമസ് ഉണ്ണിയാടന്‍,

ജോസഫ് എം.പുതുശ്ശേരി, തോമസ് ചാഴികാടന്‍, ടി.കെ. ജോണ്‍, തോമസ് എം.മാത്തുണ്ണി, പി.കെ. സജീവ്, അറയ്ക്കല്‍ ബാലകൃഷ്ണപിള്ള, ജോണ്‍ കെ.മാത്യു, ബാബു ജോസഫ്, കെ.എ. ആന്റണി,

എം.എസ്. ജോസ്, വി.ടി. ജോസഫ്, ഇ.ജെ. ആഗസ്തി, ജേക്കബ്ബ് അബ്രഹാം, മാത്യു ജോര്‍ജ്ജ്, കുഞ്ഞുകോശി പോള്‍, ബേബി ഉഴുത്തുവാല്‍, സാജന്‍ ഫ്രാന്‍സീസ്, പി.സി. ചാണ്ടിമാസ്റ്റര്‍.

25 അംഗ  ജനറല്‍ സെക്രട്ടറിമാര്‍

ജോയ് ഏബ്രഹാം (ഓഫീസ് ചാര്‍ജ്ജ്), പി.ടി. ജോസ്, ചാക്കോ വര്‍ഗ്ഗീസ്, വി.വി. ജോഷി, എം.എം.ഫ്രാന്‍സീസ്, അലക്‌സ് കോഴിമല, കുളത്തൂര്‍ കുഞ്ഞുകൃഷ്ണപിള്ള, അഡ്വ. ജോസ് ജോസഫ്, ജെറ്റോ ജോസഫ്, ജോസ് ടോം, ജോബ് മൈക്കിള്‍, ചെറിയാന്‍ പോളച്ചിറയ്ക്കല്‍,

എലിസബത്ത് മാമമ്മന്‍ മത്തായി, വഴുതാനത്ത് ബാലചന്ദ്രന്‍, ജോയിസ് പുത്തന്‍പുര, കെ.എഫ്. വര്‍ഗ്ഗീസ്, ജോണ്‍ പൂതക്കുഴി, ജേക്കബ്ബ് തോമസ് അരികുപുറം, സ്റ്റീഫന്‍ ജോര്‍ജ്ജ്, ഏബ്രഹാം കലമണ്ണില്‍, എന്‍. പ്രമോദ്, പ്രിന്‍സ് ലൂക്കോസ്, മുഹമ്മദ് ഇക്ബാല്‍, സേവി കുരിശുവീട്ടില്‍, ഉഷാലയം ശി

Leave A Reply

Your email address will not be published.